സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം: സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​നാ​യി പാ​ലി​ക്ക​ണം
Monday, March 30, 2020 10:50 PM IST
കോ​ഴി​ക്കോ​ട് : കോ​വി​ഡ്-19 വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി ന​ട​ത്തു​ന്ന സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം ക്ര​മീ​ക​രി​ച്ച​താ​യി ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. എഎവൈ, പിഎ​ച്ച്എ​ച്ച് (മ​ഞ്ഞ, പി​ങ്ക്) കാ​ര്‍​ഡു​ക​ള്‍​ക്ക് കാ​ല​ത്ത് ഒ​ന്‍​പ​ത് മു​ത​ല്‍ ഉച്ചയ്ക്ക് ഒ​ന്ന് വ​രെ​യും മ​റ്റ് കാ​ര്‍​ഡു​ക​ള്‍​ക്ക് ഉച്ചകഴിഞ്ഞ് ര​ണ്ട് മു​ത​ല്‌ വൈകിട്ട് അ​ഞ്ച് വ​രെ​യു​മാ​ണ് റേ​ഷ​ന്‍ വി​ത​ര​ണം ന​ട​ത്തു​ക.ആ​രോ​ഗ്യ വ​കു​പ്പ് നി​ഷ്‌​ക​ര്‍​ഷി​ക്കു​ന്ന സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​ര്‍​ദ്ദേ​ശ​ങ്ങ​ളും കൃ​ത്യ​മാ​യി പാ​ലി​ച്ചി​രി​ക്ക​ണം. റേ​ഷ​ന്‍ വാ​ങ്ങാ​നെ​ത്തു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ള്‍, ലൈ​സ​ന്‍​സി എ​ന്നി​വ​ര്‍ ത​മ്മി​ല്‍ ഒ​രു മീ​റ്റ​ര്‍ അ​ക​ലം പാ​ലി​ക്ക​ണം. ഒ​രേ സ​മ​യം അ​ഞ്ച് പേ​രി​ല്‍ കൂ​ടു​ത​ല്‍ വ​രി​യി​ല്‍ നി​ല്‍​ക്ക​രു​തെ​ന്നും ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.