റ​ബ​ർ വി​ല​സ്ഥി​ര​താ ഫ​ണ്ട് കു​ടി​ശി​ക ഉ​ട​ൻ ന​ൽ​ക​ണം
Monday, March 30, 2020 10:50 PM IST
കൂ​രാ​ച്ചു​ണ്ട് :കോ​വി​ഡ്- 19 പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി കു​ടി​ശി​ക​യാ​യി ന​ൽ​കാ​നു​ള്ള റ​ബ​ർ വി​ല​സ്ഥി​ര​താ ഫ​ണ്ട് ആ​നു​കൂ​ല്യം ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് കി​സാ​ൻ കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മ​ിറ്റി സ​ർ​ക്കാ​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ ക​രാ​റു​കാ​ർ​ക്ക് ന​ൽ​കു​വാ​നു​ള്ള കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ന​ൽ​കി​യി​ട്ടും ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു. ക്ഷീ​ര​മേ​ഖ​ല ഉ​ൾ​പ്പെ​ടെ മു​ഴു​വ​ൻ കാ​ർ​ഷി​ക പ്ര​വൃ​ത്തി​ക​ളും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണം.
ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് കാ​ലി​തീ​റ്റ​യ്ക്ക് അ​ൻ​പ​ത് ശ​ത​മാ​നം സ​ബ്സി​ഡി ന​ൽ​കി കാ​ലി തീ​റ്റ​യു​ടെ വി​ത​ര​ണം സു​ഖ​മ​മാ​ക്ക​ണം.​പാ​ൽ ലി​റ്റ​റി​ന് 10 രൂ​പ ഇ​ൻ​സെ​ന്‍റീ​വ് ന​ൽ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് ഐ​പ്പ് വ​ട​ക്കേ​ത്ത​ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​വി.​ച​ന്ദ്ര​ൻ ,ജോ​സ് കാ​രി​വേ​ലി​ൽ, ബി​ജു ക​ണ്ണ​ന്ത​റ, ടി.​പി.​നാ​രാ​യ​ണ​ൻ, സി.​പി.​നാ​രാ​യ​ണ​ൻ, ജോ​യി നെ​ടും​പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.