പ്ര​തി​മ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണസാധനങ്ങള്‌ ഉറപ്പുവരുത്തും
Monday, March 30, 2020 10:50 PM IST
കൊ​യി​ലാ​ണ്ടി: ചേ​മ​ഞ്ചേ​രി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് താ​മ​സി​ച്ചു വ​രു​ന്ന രാ​ജ​സ്ഥാ​നി​ക​ളാ​യ പ്ര​തി​മ നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ലോ​ക്ക്ഡൗ​ൺ പി​രീ​ഡ് ക​ഴി​യു​ന്ന​ത് വ​രെയു​ള്ള ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​ൻ ന​ട​പ​ടി​ക​ളാ​യി. കെ.​ദാ​സ​ൻ എം​എ​ൽ​എ​യും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കോ​ട്ട്, ചേ​മ​ഞ്ചേ​രി വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് ആ​വ​ശ്യ​മാ​യ ആ​ട്ട ല​ഭ്യ​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ സ്വീ​ക​രി​ച്ചു. 75 കി​ലോ​ഗ്രാം ആ​ട്ട ഉ​ട​ന​ടി അ​വ​ർ​ക്ക് നല്‌കി.
അ​ഞ്ച് കു​ടും​ബ​ങ്ങ​ളി​ലാ​യി 38 പേ​ർ ഇ​വി​ടെ താ​മ​സി​ച്ചു വ​രു​ന്നു​ണ്ട്. അ​വ​ർ​ക്കാ​വ​ശ്യ​മാ​യ ആ​ട്ട സ​പ്ലൈ​കൊ, റേ​ഷ​ൻ ഷോ​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ൽ പു​റ​ത്ത് നി​ന്നും വാ​ങ്ങി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​മു​ണ്ട്. ഇ​പ്പോ​ൾ പു​റ​ത്ത് നി​ന്നാ​ണ് ഇ​വ​ർ​ക്ക് ആ​ട്ട വാ​ങ്ങി ന​ൽ​കി​യി​ട്ടു​ള്ള​ത്.

നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഇ​ത്ത​രം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ ഭ​ക്ഷ​ണ രീ​തി​ക​ളി​ലെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യ ആ​ട്ട റേ​ഷ​ൻ ക​ട​ക​ൾ വ​ഴി​യും സ​പ്ലൈ​കൊ വ​ഴി​യും കൂ​ടു​ത​ലാ​യി ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി​ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എം​എ​ൽ​എ ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽപ്പെടു​ത്തി​യി​ട്ടു​ണ്ട്.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന കാ​ര്യ​ത്തി​ൽ ജി​ല്ലാ ക​ളക്ട​റു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, വി​ല്ലേ​ജ് ഓ​ഫീ​സ​ർ, വാ​ർ​ഡ് അം​ഗം എ​ന്നി​വ​ര​ട​ങ്ങി​യ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക​ൾ​ക്ക് എ​ല്ലാ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലും രൂ​പം ന​ൽ​കി.