രണ്ടാമത്തെ ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍ കോ​ര​ങ്ങാ​ട് എ​ല്‍​പി സ്‌​കൂ​ളി​ല്‍
Sunday, March 29, 2020 10:47 PM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാ​മ​ത്തെ ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍ കേ​ര​ങ്ങാ​ട് എ​ല്‍​പി സ്‌​കൂ​ളി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 16, 17, 18, 19 വാ​ര്‍​ഡു​ക​ളി​ല്‍ ഇ​തി ന്‍റെ സേ​വ​നം ല​ഭി​ക്കും. ഭ​ക്ഷ​ണം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍ 8543398558, 9847622290 എ​ന്നീ ഫോ​ണ്‍ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട്ടാ​ല്‍ ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ല്‍​കും. ഇ​രു​ന്നോ​റോ​ളം പേ​ര്‍​ക്കു​ള്ള ഭ​ക്ഷ​ണ​മാ​ണ് ഇ​ന്ന​ലെ ഇ​വി​ടെ വി​ത​ര​ണം ചെ​യ്ത​ത്.താ​മ​ര​ശേ​രി കാ​രാ​ടി യു​പി സ്‌​കൂ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ല്‍ നി​ന്നും ഇ​ന്ന​ലെ 300 ഓ​ളം പേ​ര്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കി. കോ​ര​ങ്ങാ​ട് കി​ച്ച​ണി​ല്‍ മാ​ര്‍​ഗ്ഗ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ രാ​രോ​ത്ത് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രാ​യ ജ​യേ​ഷ്, മു​സ്ത​ഫ, ആ​ണ്ടി, മു​ഹ​മ്മ​ദ​ലി, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി നേ​താ​ക്ക​ളാ​യ എ.​പി.​സ​ജി​ത്ത്, അ​ഷ്‌​റ​ഫ് കോ​ര​ങ്ങാ​ട് തു​ട​ങ്ങി​യ​വ​ര്‍ സ്ഥ​ല​ത്തെ​ത്തി. ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സ​ജീ​വ​നാ​ണ് ക്യാ​മ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്.