മ​ദ്യാ​സ​ക്ത​ർ​ക്ക് സൗ​ജ​ന്യ സ​ഹാ​യം
Sunday, March 29, 2020 10:47 PM IST
കോ​ഴി​ക്കോ​ട്: ബിവ​റേ​ജ​സ് ഔ​ട്ട്‌​ലെ​റ്റ് ക​ളും ബാ​റു​ക​ളും പൂ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ൽ, സ്ഥി​ര​മാ​യി മ​ദ്യ​പി ച്ചി​രു​ന്ന​വ​ർ​ക്ക് ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള പ്ര​യാ​സ​ങ്ങ​ൾ​ക്ക് പ​രി​ഹാ​ര ങ്ങ​ളു​മ​യി കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി താ​മ​ര​ശേ​രി രൂ​പ​ത ക​മ്മി​റ്റി രം​ഗ​ത്തെ​ത്തി. മ​ദ്യാ​സ​ക്തി ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള രോ​ഗ​മാ​യ​തി​നാ​ൽ വി​ഡ്രോ​വ​ൽ സി​ൻ​ഡ്രോം കാ​ണി​ക്കു​ന്ന രോ​ഗി​ക​ളെ ഉ​ട​ന​ടി ചി​കി​ത്സ​യ്ക്ക് എ​ത്തി​ക്കേ​ണ്ട​തു​ണ്ട്. ഡി ​അ​ഡി​ക്ഷ​ൻ സെ​ൻ​റ​ർ ക​ളി​ലെ ചി​കി​ത്സ​യ്ക്കും കൗ​ൺ​സി​ലി​ങ്ങി​നും ഒ​പ്പം ഹോ​സ്പി​റ്റ​ലി​ലെ ചി​കി​ത്സ​യ്ക്കും​രോ​ഗി​യെ എ​ത്തി​ക്കു​ക​യാ​ണ് ആ​ദ്യ​ഘ​ട്ടം.
മ​ദ്യാ​സ​ക്തി ഉ​ള്ള ആ​ളു​ക​ളെ ക​ണ്ടെ​ത്തി വി​വി​ധ ഡി​അ​ഡി​ക്ഷ​ൻ സെ​ന്‍റ​ർ ക​ളി​ലും, കൗ​ൺ​സി​ലിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലും ഹോ​സ്പി​റ്റ​ലു​ക​ളി​ലും എ​ത്തി​ക്കു​ന്ന​തി​നു​ള്ള തീ​വ്ര​ശ്ര​മ​ത്തി​ലാ​ണ കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി താ​മ​ര​ശ്ശേ​രി രൂ​പ​താ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും റി​സോ​ഴ്സ് ടീം ​അം​ഗ​ങ്ങ​ളും.​ഇ​ത്ത​രം ആ​ളു​ക​ളെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ എ​ത്ര​യും പെ​ട്ടെ​ന്ന് താ​ഴെ​ക്കൊ​ടു​ത്തി​രി​ക്കു​ന്ന ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ച് അ​റി​യി​ക്കേ​ണ്ട​താ​ണ് എ​ന്ന് രൂ​പ​താ ഡ​യ​റ​ക്ട​റും പ്ര​സി​ഡ​ന്‍റും അ​റി​യി​ച്ചു. ഫോ​ണ്‍: 9074354906, 9745931372