മു​ത്ത​ങ്ങ​യി​ൽ കു​ടു​ങ്ങി​യ കു​ടും​ബം ബം​ഗ​ളൂ​രു​വി​ലേ​ക്കു തി​രി​ച്ചു​പോ​യി
Sunday, March 29, 2020 10:47 PM IST
മു​ത്ത​ങ്ങ: ബം​ഗ​ളൂ​രു​വി​ൽ​നി​ന്നു ക​ണ്ണൂ​രി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ മു​ത്ത​ങ്ങ​യി​ൽ കു​ടു​ങ്ങി​യ കു​ടും​ബം വ​യ​നാ​ട്ടി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ തി​രി​ച്ചു​പോ​യി.
ശ​നി​യാ​ഴ്ച രാ​വി​ലെ കാ​റി​ൽ മു​ത്ത​ങ്ങ​യി​ലെ​ത്തി​യ ര​ണ്ടു വീ​തം സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഇ​വ​രു​ടെ ബ​ന്ധു​വും അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തെ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ സ​ബ് ക​ള​ക്ട​ർ വി​ക​ൽ​പ് ഭ​ര​ദ്വാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യി​ലെ മൂ​ല​ഹ​ള്ള ചെ​ക്പോ​സ്റ്റ് ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു. ബം​ഗ​ളൂ​രു പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ അ​നു​മ​തി​യോ​ടെ ക​ണ്ണൂ​രി​ലേ​ക്കു പു​റ​പ്പെ​ട്ട കു​ടും​ബം മാ​ക്കു​ട്ടം റോ​ഡ് ക​ർ​ണാ​ട​ക അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മു​ത്ത​ങ്ങ വ​ഴി കേ​ര​ള​ത്തി​ലേ​ക്കു വ​രാ​ൻ ശ്ര​മി​ച്ച​ത്. ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മു​ത്ത​ങ്ങ​യി​ൽ കു​ടും​ബ​ത്തെ ഉ​ദ്യേ​ഗ​സ്ഥ​ർ ത​ട​ഞ്ഞു. ക​ഴി​ഞ്ഞ 23 മു​ത​ൽ ജി​ല്ല​യി​ൽ പ്ര​വേ​ശ​ന​വി​ല​ക്ക് നി​ല​നി​ൽ​ക്കു​ക​യാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി പാ​ത​യോ​ര​ത്തു ത​ങ്ങി​യ കു​ടും​ബ​ത്തി​നു പ​രി​സ​ര​വാ​സി​ക​ളാ​ണ് ഭ​ക്ഷ​ണ​വും പ്രാ​ഥ​മി​കാ​വ​ശ്യം നി​ർ​വ​ഹി​ക്കു​ന്ന​തി​നു സൗ​ക​ര്യ​വും ഒ​രു​ക്കി​യ​ത്. രാ​ത്രി ജി​ല്ലാ ക​ള​ക്ട​റു​ടെ ഗ​ണ്‍​മാ​നും ഡ്രൈ​വ​റും ഇ​വ​ർ​ക്കു സു​ര​ക്ഷ​യും ഒ​രു​ക്കി.
ഇ​ന്ന​ലെ കു​ടും​ബ​ത്തി​നു വ​യ​നാ​ട്ടി​ൽ പ്ര​വേ​ശ​നം ന​ൽ​കി ക്വാ​റ​ന്‍റൈ​നി​ലാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ ധാ​ര​ണ​യാ​യ​താ​ണ്. എ​ന്നാ​ൽ വ​യ​നാ​ട്ടി​ൽ ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യാ​നാ​കി​ല്ലെ​ന്നു​ള്ള ശാ​ഠ്യ​ത്തി​ലാ​യി​രു​ന്നു കു​ടും​ബം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ബം​ഗ​ളൂ​രു​വി​ലേ​ക്കു തി​രി​ച്ചു​പോ​കു​ന്ന​തി​നു സൗ​ക​ര്യം ഒ​രു​ക്കി​യ​ത്.