ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു
Sunday, March 29, 2020 10:47 PM IST
പേ​രാ​മ്പ്ര : രാ​ജ്യ​ത്ത് ലോ​ക്ക്ഡൗ​ണ്‍ നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. നൊ​ച്ചാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചാ​ലി​ക്ക​ര കാ​യ​ല്‍​മു​ക്ക് ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​ദേ​ശ​ത്തെ പാ​വ​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍​ക്ക് 15 കു​ടും​ബ​ങ്ങ​ള്‍​ക്ക് ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്ത​ത്.
ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണ​ത്തി​ന് സി.​കെ. സൂ​പ്പി പി.​പി. റം​ഷാ​ദ്, കെ. ​ബ​ഷീ​ര്‍, യൂ​സ​ഫ് പു​ത്തൂ​ര്‍ , പി.​സി. വി​നോ​ദ​ന്‍, ടി.​പി. റ​ഫീ​ക്, സി.​കെ.​മ​ജീ​ദ്, എം.​എം.​ഇ​സ്മാ​യി​ല്‍ , ശ്യാം ​ചാ​ലി​ല്‍, എം.​എം. റം​ഷാ​ദ്, സി.​കെ. റ​സാ​ഖ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

സ​മ്പ​ര്‍​ക്ക വി​ല​ക്ക്
ലം​ഘി​ച്ച​തി​ന് കേ​സ്

താ​മ​ര​ശേ​രി: വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കെ സ​മ്പ​ര്‍​ക്ക​വി​ല​ക്ക് ലം​ഘി​ച്ച് പു​റ​ത്തി​റ​ങ്ങി​യ മൂ​ന്ന് പേ​ര്‍​ക്കെ​തി​രെ താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ക്കാ​ട് താ​ന്നി​ക്കാം​പൊ​യി​ല്‍ ക​മ​റു​ദ്ദീ​ന്‍, കൈ​ത​പ്പൊ​യി​ല്‍ ചീ​നി​പ്പൊ​യി​ല്‍ മു​ഹ​മ്മ​ദ് ഷാ​ഫി, ചീ​നി​പ്പൊ​യി​ല്‍ ഷം​നാ​ദ് എ​ന്നി​വ​ര്‍​ക്കെ​തി​രെ പു​തു​പ്പാ​ടി കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്രം മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ പ​രാ​തി പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.
വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ മൂ​വ​രോ​ടും വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ന്‍ നി​ര്‍​ദ്ദേ​ശി​ച്ച​താ​യി​രു​ന്നു. വി​ല​ക്ക് വ​ക​വെ​യ്ക്കാ​തെ പു​റ​ത്തി​ങ്ങി ന​ട​ന്ന​തി​നാ​ണ് കേ​സെ​ടു​ത്ത​ത്.