കോ​വി​ഡ് 19: കൂ​ടു​ത​ല്‍ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ള്‍ തു​റ​ക്ക​ണമെന്ന് മു​സ്ലിം ​ലീ​ഗ്
Sunday, March 29, 2020 10:47 PM IST
താ​മ​ര​ശേ​രി: കോ​വി​ഡ്-19' രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​ന് രാ​ജ്യ​ത്ത് ലോ​ക്ക് ഡൗ​ണ്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ രോ​ഗം വേ​ഗ​ത്തി​ല്‍ തി​രി​ച്ച​റി​ഞ്ഞ് ചി​കി​ത്സി​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ല്‍ പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് താ​മ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്ത് മു​സ് ലിം ​ലീ​ഗ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
കോ​വി​ഡ് പ​രി​ശോ​ധ​നാ കി​റ്റു​ക​ള്‍ കൂ​ടു​ത​ല്‍ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് മു​സ് ലിം ​ലീ​ഗ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. മു​ഹ​മ്മ​ദ​ലി, ജ​ന. സെ​ക്ര​ട്ട​റി പി.​പി. ഹാ​ഫി​സ് റ​ഹി​മാ​ന്‍ എ​ന്നി​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.