ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മാ​ര്‍​ഗനി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ്
Sunday, March 29, 2020 10:47 PM IST
നാ​ദാ​പു​രം: ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ബോ​ധ​വ​ത്്‍​ക​ര​ണ​വും​മാ​ര്‍​ഗ​നി​ര്‍​ദേശ​ങ്ങ​ളു​മാ​യി റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് രം​ഗ​ത്ത്.​കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ് പി ​ഡോ എ.​ശ്രീ​നി​വാ​സ്,നാ​ദാ​പു​രം സ​ബ് ഡി​വി​ഷ​ണ​ല്‍ എ​എ​സ്പി അ​ങ്കി​ത്ത് അ​ശോ​ക​ന്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ബോ​ധ​വ​ത്ക​ര​ണ വീ​ഡി​യോ​യും,പോ​സ്റ്റ​റും ത​യാ​റാ​ക്കി​യ​ത്.​
ബം​ഗാ​ള്‍ , ഹി​ന്ദി ഭാ​ഷ​ക​ളി​ലാ​ളാ​ണ് വീ​ഡി​യോ​ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.​ഭ​ക്ഷ​ണ​വും​വെ​ള്ള​വും ല​ഭി​ക്കി​ല്ലെ​ന്ന വ്യാ​ജ പ്ര​ച​ര​ണ​ത്തി​ന്‍റെ മ​റ​വി​ല്‍ സം​സ്ഥാ​ന​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഭ​യ​വി​ഹ്വ​ല​രാ​യ തൊ​ഴി​ലാ​ളി​ക​ള്‍ നാ​ട്ടി​ലേ​ക്ക് തി​രി​ച്ച് പോ​വ​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.​ഇ​തി​നെ​തി​രേ​യാ​ണ് വീ​ഡി​യോ​വി​ല്‍ പോ​ലീ​സ് പ്ര​ച​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.​വ​ട​ക​ര റൂ​റ​ല്‍ ജി​ല്ല​യി​ല്‍ ക​ഴി​യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണം,താ​മ​സം, മ​രു​ന്ന് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ഹാ​യ​ത്തി​ന് പോ​ലീ​സി​നെ​യും ത​ദ്ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ​യും സ​മീ​പി​ക്കാ​മെ​ന്ന് വീ​ഡി​യോ​വി​ലൂ​ടെ പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്നു. പോ​ലീ​സ് ന​ല്‍​കു​ന്ന നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ വാ​ട്സ്ആ​പ്പു​ക​ളി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പോ​ലീ​സ് അ​ഭ്യ​ര്‍​ഥി​ക്കു​ന്നു​ണ്ട്.​വ​ട​ക​ര റൂ​റ​ല്‍ പ​രി​ധി​യി​ല്‍ വാ​ണി​മേ​ല്‍, നാ​ദാ​പു​രം, ചെ​ക്യാ​ട്, പാ​റ​ക്ക​ട​വ്,വ​ട​ക​ര, കു​റ്റ്യാ​ടി, പേ​രാ​മ്പ്ര, താ​മ​ര​ശേ​രി, കൊ​ടു​വ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഇ​വ​ര്‍ കൂ​ടു​ത​ലാ​യും തി​ങ്ങി​പാ​ര്‍​ക്കു​ന്ന​ത്.​ഈ മേ​ഖ​ല​ക​ളി​ല്‍ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
​ഇ​വ​രു​ടെ താ​മ​സ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തു​ന്നു​ണ്ട്. വ്യാ​ജ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ ​എ​സ്പി അ​ങ്കി​ത്ത് അ​ശോ​ക​ന്‍ പ​റ​ഞ്ഞു.