ത​ല​യാ​ട് അ​ണു വി​മു​ക്ത​മാ​ക്കി
Sunday, March 29, 2020 10:47 PM IST
താ​മ​ര​ശേ​രി :പ​ബ്ലി​ക് ലൈ​ബ്ര​റി ത​ല​യാ​ടും കൊ​റോ​ണ പ്ര​തി​രോ​ധ സെ​ല്ലി​ന്റെ​യും ആ​ര്‍​ആ​ര്‍​ടി യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ അ​ണു​വി​മു​ക്ത ത​ല​യാ​ട് ശു​ചീ​ക​ര​ണ യ​ജ്ഞം ന​ട​ത്തി. പ​ടി​ക്ക​ല്‍​വ​യ​ലി​ല്‍ നി​ന്നും ത​ല​യാ​ട് ടൗ​ണ്‍ വ​രെ അ​ണു വി​മു​ക്ത മാ​ക്കി. പ​ന​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, പി.​ഉ​സ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബ​സ് സ്റ്റോ​പ്പു​ക​ള്‍, ക​ട​വ​രാ​ന്ത​ക​ള്‍ , ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി, വി​ല്ലേ​ജ് ഓ​ഫീ​സ്, മാ​വേ​ലി സ്റ്റോ​ര്‍, റേ​ഷ​ന്‍ ക​ട​ക​ള്‍, പൊ​തു​ജ​ന​ങ്ങ​ളെ​ത്തു​ന്ന മ​റ്റ് പൊ​തു ഇ​ട​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശു​ചീ​ക​ര​ണം ന​ട​ത്തി​യ​ത്. ഇ​തി​നാ​വ​ശ്യ​മാ​യ അ​ണു​നാ​ശി​നി​ക​ള്‍ ഹെ​ല്‍​ത്ത് വി​ഭാ​ഗ​വും, ശി​ഫ ക്ലി​നി​ക് ത​ല​യാ​ടും ന​ല്‍​കി. ആ​രോ​ഗ്യ യ​ന്ത്രോ​പ​ക​ര​ണ​ങ്ങ​ള്‍ സ​ജി പെ​രി​ഞ്ച​ല്ലൂ​ര്‍ , സി.​കെ.​ഇ​ബ്രാ​ഹിം, സി.​എം.​കു​മാ​ര​ന്‍ , റൈ​ജു ക​ട്ടി​ക്കാ​ന, ഷാ​ജു എം. ​ജോ​ര്‍​ജ്, നൈ​സ് വാ​ട​ക സ്റ്റോ​ര്‍, എ​ന്നി​വ​ര്‍ ന​ല്‍​കി. വാ​ഹ​നം വി​ട്ടു ന​ല്‍​കി​യ റ​ഷീ​ദ് പി​ലാ​തോ​ട്ടം.​ജെ​എ​ച്ച്‌​ഐ സ​ജി​ല്‍, ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ ത​ല​യാ​ട് എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​വും ല​ഭി​ച്ചു. വാ​ര്‍​ഡ് മെ​മ്പ​ര്‍ പി.​ആ​ര്‍ . സു​രേ​ഷ്, പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി അം​ഗം എം.​പി. അ​ജീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.