സ്ഥ​ല​വും കെ​ട്ടി​ട​ങ്ങ​ളും ഏ​റ്റെ​ടു​ക്കാന്‌ വി​ജ്ഞാ​പ​നം
Sunday, March 29, 2020 10:47 PM IST
പേ​രാ​മ്പ്ര: ബൈ​പാ​സി​ന് വേ​ണ്ടി 3.7534 ഹെ​ക്ട​ര്‍ സ്ഥ​ല​വും കെ​ട്ടി​ട​ങ്ങ​ളും ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് വി​ജ്ഞാ​പ​ന​മാ​യി. അ​തോ​ടൊ​പ്പം വീ​ടും സ്ഥാ​പ​ന​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​ന്ന​വ​ര്‍​ക്കു​ള്ള പു​ന​ര​ധി​വാ​സ, പു​ന: സ്ഥാ​പ​ന പാ​ക്കേ​ജി​നും സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി.
വീ​ട് ന​ഷ്ട​പ്പെ​ടു​ന്ന ര​ണ്ട് ആ​ളു​ക​ള്‍​ക്ക് മൂ​ന്ന് ല​ക്ഷം വീ​തം ന​ല്‍​കും. ഉ​പ​ജീ​വ​ന ഗ്രാ ​ന്‍റാ​യി 60,000 രൂ​പ വീ​ത​വും ഗ​താ​ഗ​ത ചെ​ല​വി​ലേ​ക്ക് 50000 രൂ​പ വീ​ത​വും ന​ല്‍​കും. പു​ന:​സ്ഥാ​പ​ന​ത്തി​ന് 5000 വീ​ത​മാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. തൊ​ഴു​ത്ത് ന​ഷ്ട​പ്പെ​ട്ട ഒ​രാ​ള്‍​ക്ക് 25000 രൂ​പ​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.
മൂ​ന്ന് സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​ക​ള്‍​ക്ക് 50,000 രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​ര​വും ര​ണ്ട് പേ​ര്‍​ക്ക് പു​ന:​സ്ഥാ​പ​ന​ത്തി​ന് 50,000 രൂ​പ വീ​ത​വും ന​ല്‍​കും. ര​ണ്ട് വാ​ട​ക​ക്കാ​ര​ന് ര​ണ്ട് ല​ക്ഷം വീ​ത​വും പ്ര​ഖ്യാ​പി​ച്ചു. ഒ​രാ​ള്‍​ക്ക് പു​ന:​സ്ഥാ​പ​ന​ത്തി​ന് 50,000 രൂ​പ​യും വ​ക​യി​രു​ത്തി. സ്ഥാ​പ​ന​ങ്ങ​ളി​ലെ 14 ജീ​വ​ന​ക്കാ​ര്‍​ക്ക് 36000 രൂ​പ വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കും. മൊ​ത്തം 21. 49 ല​ക്ഷം രൂ​പ​യു​ടെ പാ​ക്കേ​ജാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. മാ​ര്‍​ച്ച് 23-ലെ ​അ​സാ​ധാ​ര​ണ ഗ​സ​റ്റി​ലാ​ണ് വി​ജ്ഞാ​പ​നം ചെ​യ്ത​ത്.​കോ​ഴി​ക്കോ​ട് റോ​ഡി​ല്‍ ക​ക്കാ​ട് നി​ന്ന് തു​ട​ങ്ങി കു​റ്റ്യാ​ടി റോ​ഡി​ല്‍ എ​ല്‍ഐസി ഓ​ഫീ​സി​നു സ​മീ​പം അ​വ​സാ​നി​ക്കു​ന്ന​താ​ണ് പേ​രാ​മ്പ്ര ബൈ​പാ​സ് .
മേ​ഞ്ഞാ​ണ്യം, എ​ര​വ​ട്ടൂ​ര്‍ വി​ല്ലേ​ജു​ക​ളി​ലെ 45 സ​ര്‍​വ്വേ ന​മ്പ​റു​ക​ളി​ലെ ഭൂ​മി​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്. കി​ഫ്ബി മു​ഖേ​ന​യാ​ണ് ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.
2007- 08 വ​ര്‍​ഷ​ത്തി​ല്‍ പേ​രാ​മ്പ്ര ബൈ​പാ​സ് നി​ര്‍​മാ​ണം തു​ട​ങ്ങാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലൂ​ടെയും വ​യ​ലു​ക​ളി​ലൂ​ടേ​യും ക​ട​ന്നു പോ​കു​ന്ന അ​ലൈ​ന്‍​മെ​ന്‍റി​നെ​തി​രേ ആ​ക‌്ഷ​ന്‍ ക​മ്മി​റ്റി​യും സോ​ളി​ഡാ​രി​റ്റി​യും മു​ന്നോ​ട്ടു​വ​ന്നു. ബ​ദ​ല്‍ അ​ലൈ​ന്‍​മെ​ന്‍റു​മാ​യി കോ​ട​തി​യി​ല്‍ പോ​യി അം​ഗീ​കാ​രം നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തു.​ സ്ഥ​ലം എം​എ​ല്‍​എ കൂ​ടി​യാ​യ മ​ന്ത്രി ടി. ​പി. രാ​മ​കൃ​ഷ്ണ​ന്‍ പ്ര​ത്യേ​ക താ​ല്പ​ര്യ​മെ​ടു​ത്ത് ന​ട​ത്തി​യ ഇ​ട​പെ​ട​ലാ​ണ് ബൈ​പാ​സ് പ്ര​വ​ര്‍​ത്ത​നം മു​ന്നോ​ട്ടു പോ​കാ​ന്‍ കാ​ര​ണ​മാ​യ​ത്.