ദേശീയപാതയില്‌ ചെ​ക്കിംഗ് കൗ​ണ്ട​ര്‍ ആ​രം​ഭി​ച്ചു
Sunday, March 29, 2020 10:46 PM IST
വ​ട​ക​ര :ജ​ന​മൈ​ത്രി പോ​ലി​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ​ട​ക​ര പു​തി​യ ബ​സ്‌സ്റ്റാ​ന്‍​ഡി​ന് സ​മീ​പം നാ​ഷ​ണ​ല്‍ ഹൈ​വേ​യി​ല്‍ പോ​ലി​സ് മാ​തൃ​ക ചെ​ക്കി​ംഗ് കൗ​ണ്ട​ര്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​എ. ശ്രീ​നി​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൗ​ണ്ട​റി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് അ​ത്യാ​വ​ശ്യം വേ​ണ്ട ഭ​ക്ഷ​ണം, വെ​ള്ളം എ​ന്നി​വ സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡ്യൂ​ട്ടി​യി​ലു​ള്ള പോലീസു​കാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ മാ​സ്‌​കു​ക​ള്‍ , ഗ്ലൗ​സു​ക​ള്‍, വെ​ള്ളം, ല​ഘു​ഭ​ക്ഷ​ണം എ​ന്നി​വ​യും കൗ​ണ്ട​റി​ല്‍ ല​ഭി​ക്കും. കൗ​ണ്ട​റി​ലു​ള്ള പോലീസി​ന്‍റെ വ്യ​ക്ത​മാ​യ പ​രി​ശോ​ധ​യി​ലൂ​ടെ മാ​ത്ര​മേ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ക​യു​ള്ളൂ.
വ​ട​ക​ര സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ പി.​എ​സ് ഹ​രീ​ഷ്, വ​നി​ത സി​ഐ പി. ​ക​മ​ലാ​ക്ഷി, എ​സ്ഐ മാ​രാ​യ ഷ​റ​ഫു​ദീ​ന്‍, സ​ന്തോ​ഷ് മോ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.