കോ​വി​ഡ്-19: ജി​ല്ല​യി​ല്‍ 10,762 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
Sunday, March 29, 2020 10:46 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡുമാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 10,762 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. ഇ​തി​ല്‍ 108 പേ​ര്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ വ​ന്ന​വ​രാ​ണ്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലു​ള്ള 21 പേ​രാ​ണ് ആ​കെ ആ​ശു​പ​ത്രി​യി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ജി​ല്ല​യി​ല്‍ ഇ​ന്നും പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ഇ​തു​വ​രെ​ ആ​കെ 227 എ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​തി​ല്‍ 218 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. ഒ​ന്‍​പ​ത് പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്‍ ആ​റ് പേ​ര്‍ കോ​ഴി​ക്കോ​ടും മൂ​ന്ന് പേ​ര്‍ ഇ​ത​ര ജി​ല്ല​ക്കാ​രു​മാ​ണ്. ഇ​നി 16 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം കൂ​ടി ല​ഭി​ക്കാ​ന്‍ ബാ​ക്കി​യു​ണ്ട്.
മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കാന്‌ ജി​ല്ലാ മാ​ന​സി​കാ​രോ​ഗ്യ പ​ദ്ധ​തി​യു​ടെ കീ​ഴി​ല്‍ മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ്പ്‌​ലൈ​നി​ലൂ​ടെ 40 പേ​ര്‍​ക്ക് കൗ​ണ്‍​സ​ലിം​ഗ് ന​ല്‍​കി.
കൂ​ടാ​തെ മാ​ന​സി​ക സം​ഘ​ര്‍​ഷം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 53 പേ​ര്‍ ഫോ​ണി​ലൂ​ടെ സേ​വ​നം തേ​ടി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ കൂ​ടി​യു​ള്ള ബോ​ധ​വ​ല്‍​ക്ക​ര​ണം തു​ട​ര്‍​ന്ന് വ​രു​ന്നു. കൊ​റോ​ണ​യെ സം​ബ​ന്ധി​ച്ച പോ​സ്റ്റ​റു​ക​ളും വീ​ഡി​യോ​ക​ളും കീ​ഴ്സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​യ​ച്ചു​കൊ​ടു​ത്തു. ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ജി​ല്ല​യി​ലെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ ജീ​വ​ന​ക്കാ​രു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ ജി​ല്ലാ സ​ര്‍​വ്വൈല​ന്‍​സ് ഓ​ഫീ​സ​ര്‍ പ​ങ്കെ​ടു​ത്തു.
ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ബീ​ച്ച് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ര്‍​മാ​ര്‍​ക്കും ന​ഴ്‌​സു​മാ​ര്‍​ക്കും വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് ന​ട​ത്തു​ക​യും വേ​ണ്ട നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു.