ലോക്ക്ഡൗൺ: പ്ര​യാ​സ​പ്പെ​ടു​ന്ന​വ​ർ​ക്കു കൈ​ത്താ​ങ്ങാ​യി പേ​രാ​മ്പ്ര എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പ​ക​ർ
Sunday, March 29, 2020 10:46 PM IST
പേ​രാ​മ്പ്ര: കോ​റോ​ണ പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് പേ​രാ​മ്പ്ര ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍ കൈ​ത്താ​ങ്ങാകു​ന്നു. വി​ദ്യാ​ല​യ​ത്തി​ലെ ഓ​രോ അ​ധ്യാ​പ​ക​രും സ്വ​രു​ക്കൂ​ട്ടി​യ തു​ക​കൊ​ണ്ട് ഇ​വി​ടെ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥിക​ളു​ടെ​യും അ​ല്ലാ​ത്ത​വ​രു​ടെ​യും കു​ടും​ബ​ങ്ങ​ള്‍​ക്ക് സ​ഹാ​യ ഹ​സ്ത​വു​മാ​യി എ​ത്തും.
ക്ലാ​സ​ധ്യാ​പ​ക​ര്‍ മു​ഖേ​ന മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥിക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്ക് ഭ​ക്ഷ്യ​ധാ​ന്യക്കി​റ്റ്, മ​രു​ന്ന്, മ​റ്റ് അ​വ​ശ്യ വ​സ്തു​ക്ക​ള്‍ എ​ന്നി​വ എ​ത്തി​ച്ചു കൊ​ടു​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. സ്‌​കൂ​ളി​നു സ​മീ​പ​മു​ള്ള അ​ധ്യാ​പ​ക​രെ​യാ​ണ് കി​റ്റു​ക​ള്‍ കു​ട്ടി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വി​ത​ര​ണ​ത്തി​ന് സ്‌​കൂ​ള്‍ പി​ടി​എ​യു​ടെ സ​ഹാ​യ​വു​മു​ണ്ട്.
അ​രി, പ​ഞ്ച​സാ​ര, പ​യ​ര്‍ വ​ര്‍​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള​ള കി​റ്റാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.ഭ​ക്ഷ​ണ കി​റ്റ്, മ​രു​ന്ന്, മ​റ്റ് അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ആ​വ​ശ്യ​മു​ള്ള ആ​ര്‍​ക്കും ടീം ​പേ​രാ​മ്പ്ര എ​ച്ച്എ​സ്. എ​സി​നെ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് പി​ടി​എ പ്ര​സി​ഡ​ന്‍റ് വി. ​ശ്രീ​നി (9961516177) അ​ധ്യാ​പ​ക​രാ​യ ആ​ര്‍ . പ്ര​കാ​ശ് (9496287161), ജ​യ​രാ​ജ​ന്‍ ക​ല്പ​ക​ശേ​രി (9447886995), വി.​ബി. രാ​ജേ​ഷ് (9946681003). ചി​ത്ര വി​ജ​യ​ന്‍, വി.​കെ. വി​മ​ല എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.