പ്ര​വാ​സി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം: എം.​കെ. രാ​ഘ​വ​ൻ എം​പി
Sunday, March 29, 2020 10:46 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് -19 പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ തു​ട​രു​ന്ന ഇ​ന്ത്യ​ക്കാ​രാ​യ പ്ര​വാ​സി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ള്‍ നല്‌കണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​കെ രാ​ഘ​വ​ന്‍ എം​പി പ്ര​ധാ​ന മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ക​ത്ത​യ​ച്ചു.
ഗ​ള്‍​ഫ് മേ​ഖ​ല​ക​ളി​ലു​ള്ള പ്ര​വാ​സി​ക​ള്‍ ഈ ​അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ത​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ളും ക​ഷ്ട​പ്പാ​ടു​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി എം.​പി​യെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് എം​പി വി​ഷ​യ​ത്തി​ല്‍ അ​ടി​യ​ന്ത​ര സ​ഹാ​യ​ങ്ങ​ള്‍​ക്കാ​യ് കേ​ന്ദ്ര- സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ ശ്ര​ദ്ധ ക്ഷ​ണി​ച്ച​ത്.
ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും തി​രി​കെ നാ​ട്ടി​ലെ​ത്താ​ന്‍ സാ​ധി​ക്കാ​ത്ത പ്ര​വാ​സി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ലേ​ബ​ര്‍ ക്യാ​മ്പു​ക​ളി​ലോ ഇ​ടു​ങ്ങി​യ അ​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ളി​ലോ താ​മ​സി​ക്കു​ക​യാ​ണ്.
അ​വ​ര്‍​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍ മ​റ്റു മ​റ്റ് സൗ​ക​ര്യ​ങ്ങ​ളു​ടെ ല​ഭ്യ​ത എ​ന്നി​വ​യി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. നി​ല​വി​ലെ സ്ഥി​തി​വി​ശേ​ഷം വ​ള​രെ ഗൗ​ര​വ​ക​ര​മാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടേ​ണ്ട​തു​ണെ​ന്നും എം​പി സൂ​ചി​പ്പി​ച്ചു.