പ​ച്ച​ക്ക​റി​ക​ളും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണ​വ​ണ്ടി വീ​ട്ടു​മു​റ്റ​ത്തേ​ക്ക്
Sunday, March 29, 2020 10:46 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ്‌ - 19 പ്ര​തി​രോ​ധ​ത്തി​ന്‍റ‍െ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് വി​ല​ക്കു​റ​വി​ൽ പ​ച്ച​ക്ക​റി​ക​ളും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളു​മാ​യി​സേ​വ് ഗ്രീ​ൻ സ​ഹ​ക​ര​ണ​വ​ണ്ടി വീ​ട്ടു​മു​റ്റ​ത്തേ​ക്ക്. കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ന്‍റെ​യും ക​ൺ​സ്യു​മ​ർ ഫെ​ഡി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സേ​വ് ഗ്രീ​ൻ അ​ഗ്രി​ക​ൾ​ച്ച​റി​സ്റ്റ് വെ​ൽ​ഫ​യ​ർ കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യാ​ണ്ഇ​ത് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.​കോ​വി​ഡി​നെ​തി​രേ അ​തി​ജാ​ഗ്ര​ത തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ൾ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്കാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​ത് ത​ട​യു​ക, മി​ത​മാ​യ നി​ര​ക്കി​ൽ സാ​ധ​നം ആ​വ​ശ്യ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് പ്ര​വ​ർ​ത്ത​നം.
ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട് സ​ഹ​ക​ര​ണ വാ​ഹ​ന​ത്തി​ൽ പ​ച്ച​ക്ക​റി​ക​ളും പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും വീ​ട്ടു​പ​ടി​ക്ക​ൽ എ​ത്തി​ക്കും.​പൊ​തു വി​പ​ണി​യി​ലേ​തി​നേ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ് വി​ൽപ്പ​ന. വ​ണ്ടി​യു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും ചി​ല​വ് സേ​വ് ഗ്രീ​ൻ വ​ഹി​ക്കും. വാ​ർ​ഡ് കൗ​ൺ​സി​ല​ർ​മാ​ർ​ക്കും റ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ​ക്കും സ​ഹ​ക​ര​ണ വ​ണ്ടി​യു​ടെ സ​ഹാ​യം തേ​ടാം. നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ൽ സാ​ധ​നം എ​ത്തി​ക്കും.
ഇ​തി​നു പു​റ​മേ വീ​ടു​ക​ളി​ൽ പ​ച്ച​ക്ക​റി കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാന്‌ ഗു​ണ​മേ​ന്മ​യു​ള്ള വി​ത്തി​ന​ങ്ങ​ളും തു​ണി​യി​ൽ തീ​ർ​ത്ത ഗ്രോ ​ബാ​ഗു​ക​ളും സ​ഹ​ക​ര​ണ വാ​ഹ​നം വ​ഴി ല​ഭി​ക്കും. സാ​ധ​ന​ങ്ങ​ൾ വേ​ണ്ട​വ​ർ തു​ണി സ​ഞ്ചി ക​രു​ത​ണം. ഫോ​ൺ: 8281380070, 9961858168
സ​ഹ​ക​ര​ണ വ​ണ്ടി​യു​ടെ ഫ്ലാ​ഗ് ഓ​ഫ് മേ​യ​ർ തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.ക​ൺ​സ്യൂ​മ​ർ ഫെ​ഡ് ചെ​യ​ർ​മാ​ൻ മെ​ഹ​ബൂ​ബ്, സേ​വ് ഗ്രീ​ൻ പ്ര​സി​ഡ​ന്‍റ് എം ​പി ര​ജു​ൽ കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​കു​ന്ദ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.