ലോ​ക്ക്്ഡൗ​ണ്‍; നി​ര​ത്തി​ല​റ​ങ്ങാ​തെ ജ​നം
Saturday, March 28, 2020 11:29 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ്-19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​രോ​ധ​നാ​ഞ്ജ​യും ലോ​ക്ക്്ഡൗ​ണും ക​ര്‍​ശ​ന​മാ​ക്കി​യ​തോ​ടെ നി​ര​ത്തി​ലി​റ​ങ്ങാ​തെ ജ​നം വീ​ട്ടി​ലി​രു​ന്നു. വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കാ​യി ഇ​ന്ന​ലെ​യും സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ പോ​ലീ​സ് നി​ല​യു​റ​പ്പി​ച്ചി​രു​ന്നു.

ചു​രു​ക്കും ചി​ല വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മാ​യി​രു​ന്നു നി​ര​ത്തി​ലി​റ​ങ്ങി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. അ​ത്യാ​വ​ശ്യ​ത്തി​ന് മാ​ത്ര​മെ​ത്തി​യ​വ​രാ​യി​രു​ന്നു ഇ​ന്ന​ലെ ഭൂ​രി​ഭാ​ഗം പേ​രും . ഇ​വ​ര്‍ കൃ​ത്യ​മാ​യി സ​ത്യ​വാ​ങ്മൂ​ല​വും എ​ഴു​തി കൈ​വ​ശം വ​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട് സി​റ്റി​യി​ലും റൂ​റ​ല്‍ പ​രി​ധി​യി​ലും ഇ​ന്ന​ലെ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​ക​ളി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കു​റ​വു​ണ്ടാ​യി​രു​ന്നു. സി​റ്റി പ​രി​ധി​യി​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ 19 പേ​ര്‍​ക്കെ​തി​രേ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. 19 വാ​ഹ​ന​ങ്ങ​ളും വി​വി​ധ സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്.

അ​തേ​സ​മ​യം വൈ​കി​ട്ട് നാ​ലു​വ​രെ റൂ​റ​ല്‍ പോ​ലീ​സ് പ​രി​ധി​യി​ല്‍ ലോ​ക്ക്്ഡൗ​ണ്‍ ലം​ഘി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. ഇ​തി​ല്‍ നാ​ലു വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. 10 പേ​രെ​യാ​ണ് പ്ര​തി​ചേ​ര്‍​ത്ത​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. രാ​ത്രി വൈ​കി​യും പോ​ലീ​സ് പ​രി​ശോ​ധ​ന തു​ട​രു​ക​യാ​ണ്.

വെ​ള്ളി​യാ​ഴ്ച നൂ​റോ​ളം വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്തി​രു​ന്ന​ത്. പി​ടി​ച്ചെ​ടു​ക്കു​ന്ന​വ​യി​ല്‍ 90 ശ​ത​മാ​ന​വും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ണ്. കാ​റു​ക​ള്‍, ഒാേ​ട്ടാ​ക​ള്‍ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്ത​വ​യി​ല്‍​പെ​ടും. ഇ​വ​യെ​ല്ലാം വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കുകയാ​ണ്.

ലോ​ക്ക്്ഡൗ​ണ്‍ അ​വ​സാ​നി​ച്ച​ശേ​ഷം പി​ഴ​യ​ട​പ്പി​ച്ച് വാ​ഹ​ന​ങ്ങ​ള്‍ വി​ട്ടു​ന​ല്‍​കു​മെ​ന്നും ക​ള്ള സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കു​ന്ന​വ​രെ അ​റ​സ്റ്റു​ചെ​യ്യു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.