ലോക്ക്ഡൗൺ: ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​വു​മാ​യി ക​ട്ടി​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Saturday, March 28, 2020 11:28 PM IST
താ​മ​ര​ശേ​രി:​ലോ​ക്ക് ഡൗ​ണ്‍ അ​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ള്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​വു​മാ​യി ക​ട്ടി​പ്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കേ​ര​ക​ര്‍​ഷ​ക​ര്‍​ക്കാ​യി കൃ​ഷി​വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് നാ​ളി​കേ​ര സം​ഭ​ര​ണം ന​ട​ത്തു​ന്ന​തി​നാ​ണ് പ​ദ്ധ​തി​യി​ട്ട​ത്.

ചെ​റു​കി​ട ക​ര്‍​ഷ​ക​രു​ടെ വ​രു​മാ​നം നി​ല​ച്ച സാഹചര്യത്തില്‌ ‍ കേ​ര ക​ര്‍​ഷ​ക​ര്‍​ക്ക് ഉത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്‍​പ് രൂ​പീ​ക​രി​ച്ച ക്ല​സ്റ്റ​റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ്രാ​ദേ​ശി​ക സം​ഭ​ര​ണം ആ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ മ​റ്റ് കാ​ര്‍​ഷി​കോ​ത്പ​ന്ന​ങ്ങ​ളും സം​ഭ​രി​ച്ച് വി​ത​ര​ണം ചെ​യ്യും. ഇ​ത് ക​ര്‍​ഷ​ക​ര്‍​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​കു​ന്ന​തോ​ടൊ​പ്പം ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ മാ​ര്‍​ക്ക​റ്റി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ഴി​യാ​തെ ന​ശി​ച്ച് പോ​കു​ന്ന​ത് ത​ട​യാ​നും സ​ഹാ​യ​ക​മാ​കും. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ദ്ധ​തി ക​ര്‍​ഷ​ക​ര്‍​ക്ക് ഗു​ണ​പ്ര​ദ​മാ​കു​മെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.