ആ​രും വി​ശ​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​ത്: മ​ന്ത്രി
Saturday, March 28, 2020 11:28 PM IST
കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജി​ല്ല​യി​ല്‍ ആ​രും വി​ശ​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​ക​രു​തെ​ന്ന് മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍ . അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍, നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ , ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കാ​ന്‍ ബു​ദ്ധി​മു​ട്ടു​ന്ന​വ​ര്‍ എ​ന്നി​വ​ര്‍​ക്ക് ഭ​ക്ഷ​ണം നല്‌ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ര്‍​ഥി​ച്ചു. കോ​വി​ഡ്-19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല​ത്തൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ കു​രു​വ​ട്ടൂ​ര്‍, ക​ക്കോ​ടി പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ചേ​ര്‍​ന്ന അ​വ​ലോ​ക​ന​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ര​ണ്ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തുകളിലെ​യും ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍ പ്ര​വ​ര്‍​ത്ത​ന​വും മ​ന്ത്രി വി​ല​യി​രു​ത്തി. ക​ക്കോ​ടി പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വര്‌ത്തന സ​മ​യം വൈ​കു​ന്നേ​രം ആ​റ് മ​ണി വ​രെ നീ​ട്ടാ​നും യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി. കു​രു​വ​ട്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 338 പേ​രും ക​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 321 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​ത്.

ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലു​മാ​യി ന​ട​ന്ന യോ​ഗ​ങ്ങ​ളി​ല്‍ ചേ​ള​ന്നൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി ശോ​ഭ​ന, ക​ക്കോ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ ചോ​യി​ക്കു​ട്ടി, കു​രു​വ​ട്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​പ്പു​ക്കു​ട്ട​ന്‍, വൈ​സ് പ്ര​സി​ഡ​ണ്ടു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.