ഇ​ന്ന​ലെ വി​ത​ര​ണം ചെ​യ്ത​ത് 17,841 ഭ​ക്ഷ​ണ പൊ​തി​ക​ൾ: ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ പേ​രി​ൽ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി: മലപ്പുറം ക​ള​ക്ട​ർ
Saturday, March 28, 2020 11:28 PM IST
മ​ല​പ്പു​റം: ഭ​ക്ഷ​ണ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ൻ മ​ല​പ്പു​റം ജി​ല്ല​യി​ൽ ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് അ​റി​യി​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്താ​ണ് അ​ർ​ഹ​രാ​യ​വര്‌ക്ക് എ​ത്തി​ക്കു​ന്ന​ത്. ഇ​തി​നു ഓ​രോ വാ​ർ​ഡു​ക​ളി​ലും മൂ​ന്നു വോള​ണ്ടി​യ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ചു​മ​ത​ല​യി​ല്ലാ​ത്ത​വ​ർ പു​റ​ത്തി​റ​ങ്ങി​യാ​ൽ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​ സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നും മ​രു​ന്നു വി​ത​ര​ണ​ത്തി​നും ചു​മ​ത​ല​പ്പെ​ടു​ത്തി​യ​വ​ർ മ​റ്റാ​വ​ശ്യ​ങ്ങ​ൾ​ക്കു പാ​സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യാ​ലും ​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രും.

ജി​ല്ല​യി​ൽ ഇ​ന്ന​ലെ 17,841 ഭ​ക്ഷ​ണ പൊ​തി​ക​ളാ​ണ് സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളി​ൽ നി​ന്നു വി​ത​ര​ണം ചെ​യ്ത​ത്. ഭ​ക്ഷ​ണം പാ​കം ചെ​യ്തു ക​ഴി​ക്കാ​ൻ ക​ഴി​യാ​ത്ത നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ, കി​ട​പ്പി​ലാ​യ രോ​ഗി​ക​ൾ, അ​ഗ​തി​ക​ൾ തു​ട​ങ്ങി 14,723 പേ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണ പൊ​തി​ക​ൾ വ​ള​ണ്ടി​യ​ർ​മാ​ർ മു​ഖേ​ന എ​ത്തി​ച്ചു. മ​റ്റു​ള്ള​വ​ർ​ക്ക് 20 രൂ​പ നി​ര​ക്കി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്തു. 1,091 പേ​ർ​ക്ക് പ്രാ​ത​ലും 4,521 പേ​ർ​ക്ക് അ​ത്താ​ഴ​വും സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളി​ലൂ​ടെ നല്‌കിയിട്ടുണ്ട്.

ജി​ല്ല​യി​ൽ 82 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ൾ വ​ഴി ഭ​ക്ഷ​ണ വി​ത​ര​ണം ആ​രം​ഭി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഇ.​വി. രാ​ജ​ൻ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​ക​ളി​ലും സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.

അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​നി മു​ത​ൽ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ നി​ന്നു പ്ര​ത്യേ​ക വ​ള​ണ്ടി​യ​ർ​മാ​രെ ഉ​പ​യോ​ഗി​ച്ചാ​ണ് ഭ​ക്ഷ​ണ കി​റ്റു​ക​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്നും ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.