കോഴിക്കോട് ജി​ല്ല​യി​ല്‍ 10654 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
Saturday, March 28, 2020 11:28 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ്-19 മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ വ​ന്ന 180 പേര്‌ ഉ​ള്‍​പ്പെ​ടെ ആ​കെ 10654 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി ജ​യ​ശ്രീ അ​റി​യി​ച്ചു.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 20 പേ​ര്‍ ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ലു​ണ്ടാ​യി​രു​ന്ന 19 പേ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​യതി​നാ​ല്‍ അ​വ​രെ ഡി​സ്ചാ​ര്‍​ജ്ജ് ചെ​യ്യാനു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. ഇ​ന്ന​ലെ പു​തി​യ പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ജി​ല്ല​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ഇ​ന്ന​ലെ ആ​റ് സ്ര​വ​സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 244 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ല്‍ 227 എ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ചു. 218 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം വ​രെ ല​ഭി​ച്ച ഒ​ന്‍​പ​ത്‌​പോ സി​റ്റീ​വ് കേ​സു​ക​ളി​ല്‍ ആ​റ് പേ​ര്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളും ര​ണ്ട്‌​പേ ര്‍ ​കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളും ഒ​രാ​ള്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യു​മാ​ണ്. ഇ​നി 17 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം കൂ​ടി ല​ഭി​ക്കാ​നു​ണ്ട്.