കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച യു​വാ​വി​ന്‍റെ കു​ടും​ബം വീ​ട്ടി​ല്‍ സ​മ്പ​ര്‍​ക്ക വി​ല​ക്കി​ല്‍
Saturday, March 28, 2020 11:28 PM IST
നാ​ദാ​പു​രം: ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലു​മ്മ​ലി​ല്‍ യു​വാ​വി​ന് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഭാ​ര്യ​യും മ​ക്ക​ളും വീ​ട്ടി​ല്‍ സ​മ്പ​ര്‍​ക്ക​വി​ല​ക്കി​ല്‍.​ഇ​രു​പ​ത്തി ര​ണ്ടാം തി​യ്യ​തി ദു​ബാ​യി​ല്‍ നി​ന്ന് നാ​ട്ടി​ലെ​ത്തി​യ​താ​ണ് യു​വാ​വ്.​നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​മാ​ന​മി​റ​ങ്ങി കാ​ര്‍ മാ​ര്‍​ഗ​മാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

നെ​ടു​മ്പാ​ശേ​രി​യി​ല്‍ നി​ന്ന് കാ​റി​ല്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഒ​രാ​ള്‍ കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ഇ​ദ്ദേ​ഹ​ത്തെ കോ​ഴി​ക്കോ​ട്ട് ഇ​റ​ക്കി​യ ശേ​ഷം നേ​രെ വീ​ട്ടി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. യാ​ത്ര​യ്ക്കി​ടെ അ​സ്വ​സ്ത​ത അ​നു​ഭ​വ​പ്പെ​ട്ട യു​വാ​വ് സ്വ​ന്തം വീ​ട്ടി​ന് പി​ന്നി​ലു​ള​ള ത​റാ​വാ​ട്ട് വീ​ട്ടി​ലേ​ക്കാ​ണ് പോ​യ​ത​ത്രേ. ഇ​വി​ടെ വീ​ട്ടി​ല്‍ സ​മ്പ​ര്‍​ക്ക വി​ല​ക്കി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ പ​നി​വ​ന്ന് ഇ​രു​പ​ത്തി മൂ​ന്നാം തി​യ്യ​തി ആം​ബു​ല​ന്‍​സി​ല്‍ കോ​ഴി​ക്കോ​ട് ബീ​ച്ച് ആ​ശു​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. വെ​ള​ളി​യാ​ഴ്ച​യാ​ണ് യു​വാ​വി​ന് രോ​ഗം സ്ഥി​രീ​ച്ച​ത്.​യു​വാ​വി​ന്‍റെ ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് ആ​രോ​ഗ്യ വി​ഭാ​ഗം പ​റ​ഞ്ഞു.