തി​ര​ക്കൊ​ഴി​ഞ്ഞ് നാ​ടു​കാ​ണി ചു​രം: ക​ട​ത്തി​വി​ടു​ന്ന​ത് അ​ത്യ​ാവ​ശ്യ വാ​ഹ​ന​ങ്ങ​ൾ മാ​ത്രം
Saturday, March 28, 2020 11:28 PM IST
എ​ട​ക്ക​ര: വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട സ​ഞ്ചാ​ര​പാ​ത​യാ​യ നാ​ടു​കാ​ണി​ച്ചു​രം ആ​ളൊ​ഴി​ഞ്ഞ ഉ​ത്സ​വ​പ്പ​റ​ന്പു​പോ​ല​യാ​യി. ച​ര​ക്ക് ഗ​താ​ഗ​ത​വും ഭാ​ഗി​ക​മാ​യി നി​ല​ച്ച​തേ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കൊ​ഴി​ഞ്ഞ് അ​ന്ത​ർ സം​സ്ഥാ​ന പാ​ത. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന് കേ​ര​ള​ത്തേ​ക്കാ​ൾ ജാ​ഗ്ര​ത ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ കാ​ണി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് നാ​ടു​കാ​ണി​ച്ചു​രം​പാ​ത വി​ജ​ന​മാ​യ​ത്.

ചു​രം ആ​രം​ഭി​ക്കു​ന്ന ആ​ന​മ​റി​യി​ൽ കേ​ര​ള​ത്തി​ന്‍റെ ഭാ​ഗ​ത്ത് ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​രും സു​ര​ക്ഷ​യ്ക്കാ​യി പോ​ലീ​സും ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ക​ട​ന്നു​വ​രു​ന്ന​വ​രെ പ​രി​ശോ​ധി​ക്കു​ന്പോ​ൾ, ത​മി​ഴ്നാ​ട് നാ​ടു​കാ​ണി ചെ​ക്ക്പോ​സ്റ്റി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന് പു​റ​മെ വെ​റ്റ​റി​ന​റി വി​ഭാ​ഗം, ന​ഗ​ര​സ​ഭാ​ധി​കൃ​ത​ർ, റ​വ​ന്യു വ​കു​പ്പ്, പോ​ലീ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. എ​ല്ലാ വ​കു​പ്പു​ക​ളി​ൽ നി​ന്നും ര​ണ്ടു വീ​തം ജീ​വ​ന​ക്കാ​രും അ​ര​ഡ​സ​നോ​ളം പോ​ലീ​സു​കാ​രു​മു​ണ്ട് പ​രി​ശോ​ധ​ന​യ്ക്ക്. കേ​ര​ള​ത്തി​ലേ​ക്കും ത​മി​ഴ്നാ​ട്ടി​ലേ​ക്കും ചെ​ക്ക്പോ​സ്റ്റ് വ​ഴി ക​ട​ന്നു​പോ​കു​ന്ന​വ​രെ കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ചേ ക​ട​ത്തി​വി​ടു​ന്നു​ള്ളു.

ത​മി​ഴ്നാ​ട്ടി​ലേ​ക്കു​ള്ള വ​ര​വ് അ​നാ​വ​ശ്യ​മാ​ണെ​ന്ന് ക​ണ്ടാ​ൽ ചെ​ക്ക്പോ​സ്റ്റി​ൽ വ​ച്ചു​ത​ന്നെ തി​രി​ച്ച​യ​യ്ക്കും. ര​ണ്ടു ദി​വ​സ​മാ​യി യാ​ത്രാ​വാ​ഹ​ന​ങ്ങ​ൾ വി​ര​ള​മാ​യി മാ​ത്ര​മേ വ​രു​ന്നു​ള്ളു​.
മു​ൻ​പ് പ​ല കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞാ​ണ് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ​ന്നി​രു​ന്ന​ത്. ചെ​ക്ക്പോ​സ്റ്റി​ലെ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ണെ​ന്ന് ക​ണ്ട​തോ​ടെ വാ​ഹ​ന​ങ്ങ​ളു​ടെ വ​ര​വും കു​റ​ഞ്ഞു.

ഇ​പ്പോ​ൾ പ​ച്ച​ക്ക​റി കേ​ര​ള​ത്തി​ലി​റ​ക്കി തി​രി​ച്ചു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് ഉ​ള്ള​ത്. അ​പൂ​ർ​വ്വ​മാ​യി രോ​ഗി​ക​ളേ​യും കൊ​ണ്ടു​ള്ള ആം​ബു​ല​ൻ​സും വ​ന്നു​പോ​കു​ന്നു​ണ്ട്.