കോ​വി​ഡ്-19 : ഇത്തവണ ന​ഗ​ര​സ​ഭാ ബ​ജ​റ്റ് ടാഗോര്‌ ഹാളില്‌
Saturday, March 28, 2020 11:19 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് മു​ൻ ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ഇ​ത്ത​വ​ണ ന​ഗ​ര​സ​ഭാ ബ​ജ​റ്റ് കൗ​ൺ​സി​ൽ ഹാ​ളി​ന് പു​റ​ത്ത്. 2019-20 വ​ർ​ഷ​ത്തെ പു​തു​ക്കി​യ ബ​ജ​റ്റും 2020-2021 വ​ർ​ഷ​ത്തെ മ​തി​പ്പു ബ​ജ​റ്റും 30ന് ​രാ​വി​ലെ ടാ​ഗോ​ർ ഹാ​ളി​ൽ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. കോ​ഴി​ക്കോ​ട് ന​ഗ​ര​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു ന​ട​പ​ടി. 75 കൗ​ൺ​സി​ല​ർ​മാ​ർ​ക്കും ഉ​ദ്യോ​സ്ഥ​ർ​ക്കും കൊ​റോ​ണ കാ​ല​ത്ത് വേ​ണ്ട അ​ക​ലം പാ​ലി​ച്ച് ഇ​രി​ക്കാ​ൻ കൗ​ൺ​സി​ൽ ഹാ​ളി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് ന​ട​പ​ടി. ഭ​ര​ണ​പ​ര​മാ​യ ചു​മ​ത​ല​യെ​ന്ന നി​ല​യി​ലു​ള്ള ബ​ജ​റ്റ​വ​ത​ര​ണം കോ​വി​ഡ് മു​ൻ​ക​രു​ത​ലോ​ടെ ഒ​രു​മ​ണി​ക്കൂ​റി​ന​കം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം.

ച​ട്ട​പ്ര​കാ​രം ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് പു​റ​ത്ത് ബ​ജ​റ്റ​വ​ത​ര​ണം പാ​ടി​ല്ല. എ​ന്നാ​ൽ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ടാ​ഗോ​ർ ഹാ​ൾ ന​ഗ​ര​സ​ഭ ഓ​ഫീ​സാ​യി പ​രി​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ അ​നു​വാ​ദ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യോ​ഗം ചേ​രു​ക. ടാ​ഗോ​ർ ഹാ​ൾ ഇ​തി​നാ​യി പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തി അ​ണു​വി​മു​ക്ത​മാ​ക്കും.

ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ ഉ​ൾ​പ്പ​ടെ ആ​റ് എ​ൽഡിഎ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ വി​ദേ​ശ​യാ​ത്ര ന​ട​ത്തി തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്. കോ​വി​ഡ്, പ​ക്ഷി​പ്പ​നി ഭീ​തി​ക്കി​ടെ​യു​ള്ള യാ​ത്ര പ്ര​തി​പ​ക്ഷം വി​വാ​ദ​മാ​ക്കി​യി​രു​ന്നു. തി​രി​ച്ചെ​ത്തി​യ കൗ​ൺ​സി​ല​ർ​മാ​രു​ടെ 14 ദി​വ​സ​ത്തെ നി​രീ​ക്ഷ​ണ​കാ​ലാ​വ​ധി ക​ഴി​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് ബ​ജ​റ്റ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ബ​ജ​റ്റ് ഫെ​ബ്രു​വ​രി 26 ന് ​ത​ന്നെ ന​ട​ന്നി​രു​ന്നു. നി​പ്പ, പ്ര​ള​യം എ​ന്നി​വ​യു​ടെ ന​ടു​ക്ക​ത്തി​നി​ടെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ ബ​ജ​റ്റ്.

പു​തി​യ പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ലു​പ​രി തു​ട​ങ്ങി​വ​ച്ച പദ്ധതി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ​യൂ​ന്നു​ന്ന​താ​യി​രു​ന്നു 2019-20 വ​ർ​ഷ​ത്തെ ബ​ജ​റ്റ്. പ​രാ​തി​ക​ൾ ഇ​ല്ലാ​ത്ത ഒാ​ഫീ​സാ​ക്കി െഎ​എ​സ്ഒ അം​ഗീ​കാ​രം നേ​ടു​ക, മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ളെ​ല്ലാം തീ​ർ​ത്ത് ‘സീ​റോ​വെ​യ്സ്റ്റ് ഒാ​ൺ​ലാ​ന്‍റ് എ​ന്ന പ​ദ​വി​യി​ലെ​ത്തു​ക തു​ട​ങ്ങി​യ​വ ക​ഴി​ഞ്ഞ ബ​ജ​റ്റി​ലെ പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​യി​രു​ന്നു.