ജി​ല്ല​യി​ല്‍ ആ​രും വി​ശ​ന്നി​രി​ക്കേ​ണ്ട; 81 സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ള്‍ ത​യാ​ര്‍
Saturday, March 28, 2020 11:19 PM IST
കോ​ഴി​ക്കോ​ട് : ജി​ല്ല​യി​ല്‍ ഭ​ക്ഷ​ണ​മി​ല്ലാ​തെ ആ​രും ബു​ദ്ധി​മു​ട്ടേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​കി​ല്ല. കാ​ര​ണം എ​ല്ലാ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​തി​നോ​ട​കം ത​ന്നെ സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. കോ​വി​ഡ് -19 വ്യാ​പ​നം ത​ട​യാ​ന്‍ സ​മ്പൂ​ര്‍​ണ്ണ അ​ട​ച്ചി​ട​ല്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രും പ​ട്ടി​ണി കി​ട​ക്കാ​ന്‍ ഇ​ട​വ​ര​രു​ത് എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച ആ​ശ്വാ​സ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ള്‍ ഒ​രു​ക്കി​യ​ത്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ടു​ക്ക​ള പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ജി​ല്ല​യി​ല്‍ ആ​കെ 81 സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ള്‍ തു​റ​ന്ന​താ​യി കു​ടു​ബ​ശ്രീ ജി​ല്ലാ കോ ഒാ​ര്‍​ഡി​നേ​റ്റ​ര്‍ പി.​സി ക​വി​ത പ​റ​ഞ്ഞു. ഇ​തി​ല്‍ 75 അ​ടു​ക്ക​ള​ക​ള്‍ കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

വ​ട​ക​ര താ​ലൂ​ക്കി​ല്‍ 22 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 23, കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ല്‍ 22 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 23, താ​മ​ര​ശേ​രി താ​ലൂ​ക്കി​ല്‍ പ​ത്ത് പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി പ​ത്ത്, കോ​ഴി​ക്കോ​ട് താ​ലൂ​ക്കി​ല്‍ 16 പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി 16 അ​ടു​ക്ക​ള​​ക​ളു​മാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ര​ണ്ട് അ​ടു​ക്ക​ള​ക​ളും, ഏ​ഴ് മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലാ​യി ഏ​ഴ് അ​ടു​ക്ക​ള​ക​ളും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന 75 സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളി​ല്‍ നി​ന്ന് ഇ​ന്ന​ലെ മൊ​ത്തം 5886 ഊ​ണു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കി. 20 രൂ​പ​യ്ക്ക് 759 പേ​ര്‍​ക്കും, 348 പേർക്ക് വീ​ടു​ക​ളി​ലെ​ത്തി​ച്ചും ഭക്ഷണം ന​ല്‍​കി. ഭ​ക്ഷ​ണ​മി​ല്ലാ​തെ വീ​ടു​ക​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട​വ​ര്‍​ക്കാ​യി രു​ചി​യു​ള്ള ഭ​ക്ഷ​ണ​ങ്ങ​ളാ​ണ് ഇ​വി​ടെ ത​യാ​റാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഐ​സൊ​ലേ​ഷ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍, കി​ട​പ്പു​രോ​ഗി​ക​ള്‍ , വ​യോ​ജ​ന​ങ്ങ​ള്‍, തെ​രു​വു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍, ലോ​ഡ്ജ് മു​റി​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍ തു​ട​ങ്ങി ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വി​വ​ര​മ​റി​യി​ക്കാം. സൗ​ജ​ന്യ​ഭ​ക്ഷ​ണ​ത്തി​ന് അ​ര്‍​ഹ​രാ​യ​വ​രു​ടെ പ​ട്ടി​ക ബ​ന്ധ​പ്പെ​ട്ട ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​മാ​ണ് ത​യാ​റാ​ക്കു​ക. മ​റ്റു​ള്ള​വ​ര്‍​ക്ക് 20 രൂ​പ നി​ര​ക്കി​ലാ​യി​രി​ക്കും ഉ​ച്ച​യൂ​ണ് ന​ല്‍​കു​ക.

വീ​ടു​ക​ളി​ല്‍ ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ത്തി​ന്റെ വോ​ള​ണ്ടിയ​ര്‍ ടീം ​രൂ​പീ​ക​രി​ക്കും. വോ​ള​ണ്ടിയ​ര്‍ ടീം ​വീ​ടു​ക​ളി​ല്‍ ഭ​ക്ഷ​ണം എ​ത്തി​ക്കാന്‌ അ​ഞ്ചു രൂ​പ ചാ​ര്‍​ജ് ന​ല്‍​ക​ണം. കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ലി​ക്കേ​ണ്ട ആ​രോ​ഗ്യ നി​ബ​ന്ധ​ന​ക​ള്‍ എ​ല്ലാ സാ​മൂ​ഹി​ക അ​ടു​ക്ക​ള​ക​ളും പാ​ലി​ക്കേ​ണ്ട​താ​ണ്. അം​ഗ​ങ്ങ​ളും വി​ത​ര​ണ​ക്കാ​രും യൂ​ണി​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​റ്റു​ള്ള​വ​രും നി​ര്‍​ബ​ന്ധ​മാ​യും മാ​സ്‌​കും കൈയു​റ​ക​ളും ധ​രി​ക്ക​ണം. എ​ല്ലാ​വ​രും ഹെ​ല്‍​ത്ത് കാ​ര്‍​ഡ് ഉ​ള്ള​വ​രാ​ണെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. പാ​ച​ക​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ളം ഗു​ണ​നി​ല​വാ​രം ഉ​ള്ള​താ​ണെ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണം. ആ​വ​ശ്യ​മാ​യ അ​രി തൊ​ട്ട​ടു​ത്തു​ള്ള റേ​ഷ​ന്‍ ഡി​പ്പോ​ക​ളി​ല്‍ നി​ന്ന് കി​ലോ​ക്ക് 10.90 രൂ​പ നി​ര​ക്കി​ല്‍ ല​ഭ്യ​മാ​ക്കും. പ​ല​വ്യ​ഞ്ജ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും സ​പ്ലൈ​കോ, ഹോ​ര്‍​ട്ടി​കോ​ര്‍​പ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും സം​ഘ​കൃ​ഷി ഗ്രൂ​പ്പു​ക​ള്‍, പ്രാ​ദേ​ശി​ക ക​ര്‍​ഷ​ക​ര്‍, കു​ടും​ബ​ശ്രീ സം​രം​ഭ​ക യൂ​ണി​റ്റു​ക​ള്‍ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളി​ല്‍ നി​ന്നും സം​ഭ​രി​ക്കും.

ഉ​ത്്‍​പ​ന്ന​ങ്ങ​ള്‍ ഗു​ണ​നി​ല​വാ​ര​മു​ള്ള​വ​യാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം. നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തി​ല​ധി​കം വി​ല ആ​രെ​ങ്കി​ലും ഈ​ടാ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.