പെ​ൻ​ഷ​ൻ വി​ത​ര​ണം ന​ട​ത്തി
Saturday, March 28, 2020 11:17 PM IST
മേ​പ്പ​യ്യൂ​ര്‍ : മേ​പ്പ​യ്യൂ​ര്‍ സൗ​ത്ത് സു​ര​ക്ഷ പാ​ലി​യേ​റ്റീ​വ് ന​ട​പ്പാ​ക്കു​ന്ന സു​ര​ക്ഷ പെ​ന്‍​ഷ​ന്‍ വി​ത​ര​ണം പൂ​ര്‍​ത്തി​യാ​യി. പ​ഞ്ചാ​യ​ത്തി​ലെ 17 വാ​ര്‍​ഡു​ക​ളി​ലെ 20 പേര്‌ക്ക് മൂ​ന്നു വ​ർ​ഷ​മാ​യി മാ​സം​തോ​റും ന​ല്‍​കി വ​രു​ന്ന പെ​ന്‍​ഷ​ന്‍ ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ മൂ​ന്ന് മാ​സ​ത്തെ പെ​ന്‍​ഷ​ന്‍ അ​ഡ്വാ​ന്‍​സാ​യി ന​ല്‍​കി. പ്ര​വാ​സി വ്യ​വ​സാ​യി​യും ന​ര​ക്കോ​ട് സ്വ​ദേ​ശി​യു​മാ​യ മാ​വു​ള്ള​പ​റ​മ്പി​ല്‍ സി.​ടി. അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ ന​ല്‍​കു​ന്ന തു​ക​യാ​ണ് പാ​ലി​യേ​റ്റീ​വി​ലൂ​ടെ ന​ല്‍​കി വ​രു​ന്ന​ത്.

മേ​പ്പ​യ്യൂ​ര്‍ സൗ​ത്ത് സു​ര​ക്ഷ പാ​ലി​യേ​റ്റീ​വി​ന്‍റെ ര​ക്ഷാ​ധി​കാ​രി കൂ​ടി​യാ​യ സി.​ടി. അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍ ഈ ​വ​ര്‍​ഷം സു​ര​ക്ഷ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി എ​ന്ന പേ​രി​ല്‍ ഈ ​ദൗ​ത്യം വി​പു​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സി.​പി. സെ​ല്‍​വി, സു​ര​ക്ഷ സെ​ക്ര​ട്ട​റി എ​ന്‍ . രാ​മ​ദാ​സ്, പ്ര​സി​ഡ​ന്‍റ് എ.​സി. അ​നൂ​പ്, ട്ര​ഷ​റ​ര്‍ എം.​പി. കു​ഞ്ഞ​മ്മ​ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.