ക​മ്യൂണി​റ്റി കി​ച്ച​ൺ ഏറ്റെടുത്ത് നാട്
Friday, March 27, 2020 10:53 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് കോ​ര്‍​പ​റേ​ഷ​നു​കീ​ഴി​ല്‍ ര​ണ്ട് ക​മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ള്‍ ആ​രം​ഭി​ച്ചു.​ഇവയുടെ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും പ​ണ​വും ടാ​ഗോ​ര്‍ ഹാ​ളി​ല്‍ സം​ഭാ​വ​ന​യാ​യി സ്വീ​ക​രി​ക്കും.

ഇ​തി​നൊ​പ്പം പാ​ക്കിം​ഗ് മെ​റ്റീ​രി​യ​ല്‍​സും സ്വീ​ക​രി​ക്കും. പ​ണം സം​ഭാ​വ​ന​യാ​യി പ​ഞ്ചാ​ബ് നാഷ​ണ​ല്‍​ബാ​ങ്കി​ല്‍ (ഐ​എ​ഫ്‌​സി കോ​ഡ് -പി​യു​എ​ന്‍​ബി​ഒ 142300-അ​ക്കൗ​ണ്ട് ന​മ്പ​ര്‍
-1423000105459462 -റെ​യി​ല്‍​വേ​സ്‌​റ്റേ​ഷ​ന്‍ ലി​ങ്ക് റോ​ഡ് ബ്രാ​ഞ്ച്) സ്വീ​ക​രി​ക്കും. സം​ഭാ​വ​ന ന​ല്‍​കു​ന്ന​വ​ര്‍​ക്ക് പ്ര​ത്യേ​കം സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ന​ല്‍​കും. ഇ​ത് ഇ​ന്‍​കം​ടാ​ക്‌​സ്‌​പോ​ലു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്ക് ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ണ്‍ : 8075996637.

താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ തു​ട​ങ്ങി. താ​മ​ര​ശേ​രി ഗ​വ. യു​പി സ്‌​കൂ​ളി​ലാ​ണ് ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. തെ​രു​വു​ക​ളി​ലും മ​റ്റും ക​ഴി​യു​ന്ന​വ​ര്‍​ക്ക് ഇ​വി​ടെ പ്ര​ത്യേ​ക ക്യാ​മ്പും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കു​ടം​ബ​ശ്രീ​ക്കാ​ണ് പാ​ച​കം ചെ​യ്യു​ന്ന​തി​നു​ള്ള ചു​മ​ത​ല ന​ല്‍​കി​യി​രിക്കു​ന്ന​ത്. താ​മ​ര​ശേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ല്‍ ഭ​ക്ഷ​ണം ല​ഭ്യ​മ​ല്ലാ​ത്ത​വ​ര്‍​ക്ക് ക​മ്മ്യൂ​ണി​റ്റി കി​ച്ച​നി​ല്‍ നി​ന്നും ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ മു​ഖേ​ന എത്തി​ച്ചു ന​ല്‍​കും.

ഭ​ക്ഷ​ണ വി​ത​ര​ണം ചെയ്യുന്ന​തി​ന് വി​വി​ധ യു​വ​ജ​ന സം​ഘ​ട​ന​ക​ളി​ല്‍ നി​ന്നു​ള്ള ആ​റു​പേ​ര്‍​ക്ക് ചു​മ​ത​ല ന​ല്‍​കും. ഇ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ പാ​സ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​നു​വ​ദി​ക്കും. ഭ​ക്ഷ​ണം കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ വാ​ര്‍​ഡ് ത​ല ആ​ര്‍​ആ​ര്‍​ടി​യും വാ​ര്‍​ഡ് മെ​ംബറു​മ​ട​ങ്ങു​ന്ന സ​മി​തി ക​ണ്ടെ​ത്തി നി​ര്‍​വ്വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​ക്ക് എ​ത്തി​ച്ചു ന​ല്‍​ക​ണം. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ആ​റം​ഗ വോള​ണ്ടി​യ​ര്‍ സം​ഘം ഭ​ക്ഷ​ണം വാ​ര്‍​ഡ് മെ​ംബര്‍​മാ​ര്‍​ക്ക് എ​ത്തി​ച്ചു ന​ല്‍​കും. ഇവര്‍ ആ​ര്‍​ആ​ര്‍​ടി അം​ഗ​ങ്ങ​ള്‍ മു​ഖേ​ന ആ​വ​ശ്യ​ക്കാ​ര്‍​ക്ക് വിതരണം ചെയ്യും.

താ​മ​ര​ശേ​രി: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് ആ​വ​ശ്യ​മാ​യ വി​ഭ​വ​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ളി​ല്‍ നി​ന്നും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളി​ല്‍ നി​ന്നും സ്വ​രൂ​പി​ക്കാൻ താ​മ​ര​ശേ​രി ഗ​വ. യു​പി സ്‌​കൂ​ളി​ല്‍ വി​ഭ​വ സ​മാ​ഹ​ര​ണ കൗ​ണ്ട​ര്‍ ആ​രം​ഭി​ച്ചു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ വി​ഭ​വ​ങ്ങ​ള്‍ ഈ ​കൗ​ണ്ട​റി​ലെ​ത്തി​ച്ചാ​ല്‍ മ​തി.

വി​ഭ​വ സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഏ​കോ​പ​ന​ത്തി​നാ​യി വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ 12 അം​ഗ സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. കൗ​ണ്ട​റി​ന്‍റെ ചു​മ​ത​ല ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​ക്കാ​യി​രി​ക്കും. ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് വി​ഭ​വ​ങ്ങ​ള്‍ സം​ഭാ​വ​ന ന​ല്‍​ക​ണ​മെ​ന്നും യു​പി​സ്‌​കൂ​ളി​ല്‍ ആം​ര​ഭി​ച്ച ക്യാ​മ്പി​ലേ​ക്ക് പു​ത​പ്പ്, മു​ണ്ടു​ക​ള്‍ എ​ന്നി​വ ആ​വ​ശ്യ​മു​ണ്ടെ​ന്നും ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

കോ​ട​ഞ്ചേ​രി :കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ കമ്യൂ​ണി​റ്റി കി​ച്ച​ൻ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. കു​ടും​ബ​ശ്രീ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​രി​യ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ക​മ്മ്യൂ​ണി​റ്റി കി​ച്ച​ൻ ആ​രം​ഭി​ച്ച​ത്.

കോ​ട​ഞ്ചേ​രി​യി​ലെ പ​ക​ൽ വീ​ട്ടി​ലേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ച അ​ന്തേ​വാ​സി​ക​ൾ​ക്കും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഉ​ൾ​പ്പെ​ടെ 40 ഓ​ളം പേ​ർ​ക്കാ​ണ് ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കി ന​ൽ​കി​യ​ത്. ഹോം ​ഡെ​ലി​വ​റി സൗ​ക​ര്യ​വും മു​ൻ​കൂ​ട്ടി ക​ണ്ടു​കൊ​ണ്ടാ​ണ് ക​മ്മ്യൂ​ണി​റ്റി കി​ച്ച​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ നി​ർ​ധ​ന​രും നി​രാ​ലം​ബ​രും അ​ഗ​തി​ക​ളും ആ​യി​ട്ടു​ള്ള മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും ഭ​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ണ്ട് ലി​സി ചാ​ക്കോ പ​ക​ൽ വീ​ട്ടി​ലെ അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കി​പ്ര​വ​ർ​ത്ത​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി കെ ​ഗി​രീ​ഷ് കു​മാ​ർ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡി​ംഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ചി​ന്ന അ​ശോ​ക​ൻ, ജൂ​ണിയ​ർ സൂ​പ്ര​ണ്ട് ബൈ​ജു തോ​മ​സ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ ഉ​ണ്ണി, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ സു​ജാ ജോ​ൺ​സ​ൺ, മി​നി ജോ​ൺ​സ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

കൂ​രാ​ച്ചു​ണ്ട്: സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ക​മ്യൂണി​റ്റി കി​ച്ച​ൺ കൂ​രാ​ച്ചു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.​മ​റു​നാ​ട​ൻ തൊ​ഴി​ലാ​ളി​ക​ള​ട​ക്ക​മു​ള്ള 70 പേ​ർ​ക്ക് ഇ​ന്ന​ലെ ഭ​ക്ഷ​ണം നൽകി.

ഇ​ന്നു മു​ത​ൽ സെ​ന്‍റ് തോ​മ​സ് യു​പി ​സ്കൂ​ളി​ൽ കി​ച്ച​ണി​ന്‍റെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കാ​നാ​യി കു​ടും​ബ​ശ്രീ, യൂ​ത്ത് കോ​ൺ​ഗ്ര​സ്, ഡി​വൈ​എ​ഫ്ഐ, യൂ​ത്ത് ലീ​ഗ് എ​ന്നീ യു​വ​ജ​ന സം​ഘ​ട​ന​ക​ളി​ൽ നി​ന്നു​ള്ള 15 പേ​ര​ട​ങ്ങി​യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും,അ​മീ​ൻ റെ​സ്ക്യൂ ടീം ​എ​ന്നി​വ​രും സ​ജ്ജ​രാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ച​ന്ദ്ര​ൻ അ​റി​യി​ച്ചു.

ച​ക്കി​ട്ട​പാ​റ: പ​ഞ്ചാ​യ​ത്തി​ലെ ക്വാ​റ​ന്‍റൈൻ / ഐ​സൊ​ലേ​ഷ​നി​ൽ ക​ഴി​യു​ന്ന​വ​ർ, തെ​രു​വു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ, നി​ർ​ധ​ന​ർ, അ​ഗ​തി കു​ടും​ബ​ങ്ങ​ൾ, കി​ട​പ്പു രോ​ഗി​ക​ൾ, ഭി​ക്ഷാ​ട​ക​ർ, ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​ർ​ക്ക് സൗ​ജ​ന്യ​മാ​യി ഭ​ക്ഷ​ണം ന​ൽ​കു​ന്നു.

മ​റ്റു​ള്ള​വ​ർ​ക്ക് 25 രൂ​പ നി​ര​ക്കി​ലും ല​ഭ്യ​മാ​ണ്. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ർ: 9645103949/ 9946604859/ 9495176122