റ​ബ​ർ സ​ബ്‌​സി​ഡി ന​ൽ​ക​ണ​മെ​ന്ന്
Friday, March 27, 2020 10:53 PM IST
കോ​ട​ഞ്ചേ​രി :ഇന്നത്തെ സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്ന റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് സ​ബ്‌​സി​ഡി ന​ൽ​കാൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പൂ​ള​പ്പാ​റ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി മു​ത​ലു​ള്ള ബി​ല്ലു​ക​ൾ കു​ടി​ശിക​യാ​യി കി​ട​ക്കു​ക​യാ​ണ് അ​തി​നാ​ൽ ഈ ​കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ ഉ​ട​ന​ടി ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും ഭ​ര​ണ​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.

ര​ക്ത​ദാ​നം ന​ട​ത്തി

താ​മ​ര​ശേ​രി: പെ​രു​മ്പ​ള്ളി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഞ​ങ്ങ​ള്‍ പെ​രു​മ്പ​ള്ളി​ക്കാ​ര്‍ എ​ന്ന വാ​ട്‌​സാ​പ്പ് കൂ​ട്ട​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 35 യു​വാ​ക്ക​ള്‍ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി ര​ക്ത​ദാ​നം ന​ട​ത്തി. പോ​ലീ​സി​ല്‍ നി​ന്നും അ​നു​വാ​ദം വാ​ങ്ങി​യാ​യിരുന്നു ര​ക്ത ദാ​ന​ം. 42 വ​യ​സി​നി​ടെ 46 ത​വ​ണ ര​ക്ത​ദാ​നം ന​ട​ത്തി​യ പെ​രു​മ്പ​ള്ളി ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നേ​തൃ​ത്വം ന​ല്‍​കി.