തിരുവന്പാടിയിൽ നി​രീ​ക്ഷ​ണ​ത്തി​ൽ പു​തു​താ​യി ആ​രു​മി​ല്ല
Friday, March 27, 2020 10:53 PM IST
തി​രു​വ​മ്പാ​ടി: ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ നി​ർ​ദ്ദേ​ശ​ങ്ങ​ൾ മ​റി​ക​ട​ന്ന് വ്യാ​ഴാ​ഴ്ച മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലാ​തെ നി​ര​ത്തി​ലി​റ​ങ്ങി​യ ഇ​രു​പ​ത് വാ​ഹ​ന​ങ്ങ​ൾ തി​രു​വ​മ്പാ​ടി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു.
ജ​ന​ങ്ങ​ൾ നി​ർ​ദ്ദേ​ശ​ങ്ങ​ളു​ടെ അ​വ​ശ്യ​ക​ത മ​ന​സിലാ​ക്കി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​ക്കു​മെ​ന്നും, അ​നാ​വ​ശ്യ​മാ​യി കൂ​ട്ടം​ചേ​രു​ക​യോ വാ​ഹ​നം നി​ര​ത്തി​ൽ ഇ​റ​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​ന്ന​ലെ ര​ണ്ട് വാ​ഹ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.
തി​രു​വ​മ്പാ​ടി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ പു​തി​യ​താ​യി ആ​രു​മി​ല്ല. നി​ല​വി​ൽ ഇ​ത​ര രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന 72 പേ​രും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 120 പേ​രും അ​ന്യ ജി​ല്ല​ക​ളി​ൽ നി​ന്നു വ​ന്ന 63 പേ​രു​മാ​ണ് ഉ​ള്ള​ത്.
ഇ​വ​രി​ൽ പ​ല​രും ര​ഹ​സ്യ​മാ​യി പു​റ​ത്തി​റ​ങ്ങി ന​ട​ക്കു​ന്ന​ത് ആ​രോ​ഗ്യ വ​കു​പ്പി​ന് ത​ല​വേ​ദ​ന സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.