വാഹന പരിശോധനയ്ക്കിടെ കണ്ടെത്തിയ പ​നിബാധിതരെ മെ​ഡി​.കോ​ള​ജി​ലേ​ക്ക് മാ​റ്റി
Friday, March 27, 2020 10:53 PM IST
മു​ക്കം: ഓ​ട്ടോ​യി​ൽ ക​ർ​ണ്ണാ​ട​ക​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച മൂ​ന്നം​ഗ സം​ഘ​ത്തി​നും കൊ​യി​ലാ​ണ്ടി​യി​ലേ​ക്ക് ബൈ​ക്കി​ൽ പോ​യ മ​ഞ്ചേ​രി സ്വ​ദേ​ശി​ക്കും പ​നി ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് മു​ക്കം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഫീ​വ​ർ ക്ലി​നി​ക്കി​ലേ​ക്ക് മാ​റ്റി.
മു​ക്കം പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.
കാ​യം​കു​ള​ത്തു​നി​ന്ന് ബാം​ഗ്ലൂ​രി​ലേ​ക്ക് ഓ​ട്ടോ​യി​ൽ പോ​വു​ക​യാ​യി​രു​ന്ന മൂ​ന്നം​ഗ സം​ഘ​ത്തി​ൽ ര​ണ്ട് ആ​ന്ധ്ര സ്വ​ദേ​ശി​ക​ളും ഓ​ട്ടോ ഡ്രൈ​വ​റാ​യ ക​ർ​ണ്ണാ​ട​ക സ്വ​ദേ​ശി​യു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ഴ​യ വ​സ്ത്ര​ങ്ങ​ൾ എ​ടു​ത്ത് വി​ൽ​പ്പ​ന ന​ട​ത്തു​ന്ന സം​ഘ​മാ​ണി​ത്. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലെ പ​രി​ശോ​ധ​ന​യി​ൽ കു​ടു​ങ്ങാ​തെ​യാ​ണ് ഇ​വ​ർ ഇ​വി​ടെ എ​ത്തി​യ​ത്. മ​ഞ്ചേ​രി​യി​ൽ നി​ന്ന് കൊ​യി​ലാ​ണ്ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഒ​രാ​ളും മു​ക്കം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ അ​ക്ര​ംബാ​ഷ എ​ന്ന​യാ​ളു​ടെ ഓ​ട്ടോ​യി​ൽ ആ​ണ് ആ​ന്ധ്ര സ്വ​ദേ​ശി​ക​ളാ​യ ഇ​മാം, അ​ൻ​സാ​രി, സ​ർ​ദാ​ർ എ​ന്നി​വ​ർ ക​ർ​ണ്ണാ​ട​ക​ത്തി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത്.​
ഇ​വ​രെ പി​ടി​കൂ​ടി​യ പോ​ലീ​സ് ആ​രോ​ഗ്യ വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ പ​നി ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ മു​ക്കം സി​എ​ച്ച്സി അ​ധി​കൃ​ത​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ഓ​ട്ടോ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഗു​ണ്ട​ൽ പേ​ട്ടി​ൽ നി​ന്നും പ​ച്ച​ക്ക​റി വ​ണ്ടി​യു​മാ​യി മ​ഞ്ചേ​രി​യി​ൽ എ​ത്തി​യ മ​ഞ്ചേ​രി സ്വ​ദേ​ശി അ​വി​ടെ​നി​ന്ന് ബൈ​ക്കി​ൽ കൊ​യി​ലാ​ണ്ടി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് മു​ക്കം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ​ക്കും പ​നി ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തോ​ടെ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.
ഇ​യാ​ൾ​ക്കെ​തി​രെ പ​ക​ർ​ച്ച​വ്യാ​ധി വ്യാ​പ​നം നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ട്. വാ​ഹ​ന​വും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.