വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ലി​രി​ക്കു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങി: ജാ​ഗ്ര​താ നി​ർ​ദേശ​വു​മാ​യി പോ​ലീ​സ്
Friday, March 27, 2020 10:53 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ ഗ​ൾ​ഫി​ൽ നി​ന്ന് എ​ത്തി ഹൗ​സ് ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ പു​റ​ത്തി​റ​ങ്ങു​ന്ന​താ​യി പ​രാ​തി. ചെ​മ്മ​ങ്ങാ​ട് പോ​ലീ​സ് പ​രി​ധി​യി​ൽ തെ​ക്കേ​പ്പു​റം ഉ​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​യി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ ചി​ല​ർ നി​ർ​ദ്ദേ​ശം മ​റി​ക​ട​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ൽ മൂ​ന്ന് പേ​ർ​ക്കെ​തി​രേ ചെ​മ്മ​ങ്ങാ​ട് പോ​ലീ​സ് കേ​സ് എ​ടു​ത്തു.
മാ​ന​ദ​ണ്ഡ ങ്ങ​ൾ മ​റി​ക​ട​ന്ന് വീ​ട്ടു​കാ​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൂ​ട്ടു​കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന ഇ​വ​ർ ഒ​രു മു​റി​യി​ൽ ത​ങ്ങി. ഇ​വ​രു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യ വീ​ട്ടു​കാ​ർ പു​റ​ത്തി​റ​ങ്ങി​യ​തി​ലും പോ​ലീ​സ് ആ​ശ​ങ്ക അ​റി​യി​ച്ചി​ട്ടു​ണ്ട്. സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 80 വീ​ടു​ക​ളി​ൽ വീ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ണ്ട്.
എ​ന്നാ​ൽ ഇ​വ​രി​ൽ പ​ല​രും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ചെ​വിക്കൊള്ളുന്നില്ലെ​ന്ന് ചെ​മ്മ​ങ്ങാ​ട് എ​എ​സ്ഐ ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. ഇ​തി​നെ​തി​രേ അ​ധി​കൃ​ത​ർ അ​ടി​യ​ന്തര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പോ​ലീ​സി​ന്‍റെ വോ​യ്സ് മെ​സേ​ജ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ചി​ട്ടു​ണ്ട്.