നിരീക്ഷണത്തിന് ഡ്രോൺ കാമറയും
Friday, March 27, 2020 10:53 PM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി, പ​യ്യോ​ളി, അ​ത്തോ​ളി,കൊ​യി​ലാ​ണ്ടി ടൗ​ൺ, ഹാ​ർ​ബ​ർ, തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ ഡ്രോ​ൺ കാ​മ​റ​യു​ടെ സ​ഹാ​യ​ത്തോ​ടെ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണം . കോ​വി​ഡ്-19 ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ആ​ർ. ഹ​രി​ദാ​സി​നാ​ണ് ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല. ന​ഗ​ര​ത്തി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി ന​ഗ​ര​ത്തി​ലെ​ക്ക് വ​രു​ന്ന​ത് കു​റ​ഞ്ഞി​ട്ടു​ണ്ട്.

ക​ട​ലോ​ര മേ​ഖ​ല​യി​ൽ ആ​ളു​ക​ൾ കൂ​ട്ടം കൂ​ടി നി​ൽ​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​തി​നാ​ൽ പോ​ലീ​സെ​ത്തി വി​ര​ട്ടി ഓ​ടി​ച്ചി​രു​ന്നു.​ബീ​വറേ​ജ് ഔ​ട്ട‌ലെറ്റു​ക​ൾ പൂ​ട്ടി​യ​തി​നാ​ൽ വ്യാ​ജ​വാ​റ്റു​കാ​ർ വീ​ണ്ടും സ​ജീ​വ​മാ​കു​ന്ന​താ​യി ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​വ​രു​ടെ കേ​ന്ദ്ര​ങ്ങ​ളി​ൽ ഡ്രോ​ൺ കാ​മ​റ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി.

വ്യാ​ജ വാ​റ്റു​കാ​രെ കു​റി​ച്ച് വി​വ​രം ശേ​ഖ​രി​ച്ച ശേ​ഷ​മാ​ണ് ഡ്രോ​ൺ കാമ​റ ഉ​പ​യോ​ഗി​ച്ച് നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.പു​ഴ​യോ​ര​ത്തെ ര​ഹ​സ്യ കേ​ന്ദ്ര​ങ്ങ​ളി​ലെ​ക്ക് പോ​കാ​ൻ നേ​ര​ത്തെ ഉണ്ടാ​യി​രു​ന്ന തോ​ണി കേ​ടാ​യ​തി​നാ​ലും ചി​ല കേ​ന്ദ്ര​ങ്ങ​ൾ ഹി​ൽ ഏ​രി​യ ആ​യ​തി​നാ​ലു മാ​ണ് ഡ്രോ​ണി​ന്‍റെ സ​ഹാ​യം തേ​ടി​യ​ത്.