ബൈ​ക്ക​പ​ക​ട​ത്തി​ൽ പോ​ലീ​സു​കാ​ര​ൻ മ​രി​ച്ചു
Friday, March 27, 2020 9:35 PM IST
പേ​രാ​മ്പ്ര: കോ​ഴി​ക്കോ​ട് ക​സ​ബ പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫീ​സ​ര്‍ പേ​രാ​മ്പ്ര പൈ​തോ​ത്ത് തെ​ക്കെ മ​റ​യ​ത്തുംക​ണ്ടി സ​ലീ​ഷ് (41) ന​ടു​വ​ണ്ണൂ​രി​ന​ടു​ത്ത് ക​രു​വ​ണ്ണൂ​രി​ല്‍ പു​തു​ശ്ശേ​രി താ​ഴെ ബൈ​ക്ക​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു.​സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് വ​രു​മ്പോ​ള്‍ വ്യാ​ഴാ​ഴ്ച്ച രാ​ത്രി ഒ​മ്പ​തി​നാ​ണ് സം​ഭ​വം. ഇ​ദ്ദേ​ഹം സ​ഞ്ച​രി​ച്ച ബൈ​ക്ക് ടെ​ല​ഫോ​ണ്‍ പോ​സ്റ്റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ര്‍ അ​തി​ലെ വ​ന്ന ആം​ബു​ല​ന്‍​സി​ല്‍ മൊ​ട​ക്ക​ല്ലൂ​ര്‍ മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

അ​ച്ഛ​ൻ: നാ​രാ​യ​ണ​ന്‍ (സോ​ണി​യ ടെ​ക്‌​സ്‌​റ്റൈ​ല്‍​സ് പേ​രാ​മ്പ്ര), അ​മ്മ: സാ​വി​ത്രി. ഭാ​ര്യ: ജി​ജി. സ​ഹോ​ദ​രി : സ​ന്ധ്യ (ബം​ഗ​ളൂ​രു). ഒ​രു വ​യ​സു​ള്ള മ​ക​നു​ണ്ട്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ നി​ന്നും പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന​ലെ വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു.