മ​ദ്യ​വും ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍
Thursday, March 26, 2020 11:13 PM IST
കോ​ഴി​ക്കോ​ട്: ബീ​വ​റേ​ജു​ക​ളും ബാ​റു​ക​ളും താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ല​ഹ​രി​വ​സ്തു​ക്ക​ള്‍​ക്കെ​തി​രെ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി. എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 4.5 ലി​റ്റ​ര്‍ മ​ദ്യ​വു​മാ​യി ഒ​രാ​ളെ അ​റ​സ്റ്റു​ചെ​യ്തു, 1.03 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി മ​റ്റൊ​രാ​ളെ​യും അ​റ​സ്റ്റ് ചെ​യ്തു.
ക​ട്ടി​പ്പാ​റ ചു​ണ്ട​ന്‍​കു​ഴി​യി​ല്‍ നി​ന്ന് ര​ത്‌​നാ​ക​ര​ന്‍ എ​ന്ന​യാ​ളെ​യാ​ണ് മ​ദ്യ​വു​മാ​യി അ​റ​സ്റ്റ് ചെ​യ്ത​ത്. ഉ​ണ്ണി​കു​ളം വ​ള്ളി​യോ​ത്ത് നി​ന്ന് മു​ഹ​മ്മ​ദ് ഷാ​ഹി​ന്‍ (21) ആ​ണ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ലാ​യ​ത്. ഒ​രു സ്‌​കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തു. താ​മ​ര​ശേ​രി എ​ക്‌​സൈ​സ് സം​ഘ​മാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്. നി​രോ​ധ​ന​ത്തെ തു​ട​ര്‍​ന്ന് അ​ട​ച്ചി​ട്ട ക്ല​ബു​ക​ള്‍, ബാ​റു​ക​ള്‍, ബി​യ​ര്‍ പാ​ര്‍​ല​റു​ക​ള്‍, ക​ള്ള്ഷാ​പ്പു​ക​ള്‍ തു​ട​ങ്ങി​യ ലൈ​സ​ന്‍​സു​ള്ള എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും ക​ള്ള് ചെ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രും. മു​ന്‍​കു​റ്റ​വാ​ളി​ക​ളെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കാ​ന്‍ എ​ല്ലാ സ​ബ് ഓ​ഫീ​സു​ക​ള്‍​ക്കും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​താ​യി കോ​ഴി​ക്കോ​ട് എ​ക്‌​സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ര്‍ അ​റി​യി​ച്ചു.