കോഴിക്കോട്ട് 350 പേ​ര്‍ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ല്‍
Thursday, March 26, 2020 11:13 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ്- 19 മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ആ​കെ 10324 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ . ഇ​തി​ല്‍ 350 പേ​ര്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ വ​ന്ന​വ​രാ​ണ്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 19 പേ​രും ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ 27 പേ​രും ഉ​ള്‍​പ്പെ​ടെ ആ​കെ 46 പേ​ര്‍ ഐ​സോ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​ന്ന് ര​ണ്ട് പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു.
ഇ​ന്ന​ലെ ആ​റ് സ്ര​വ​സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 225 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ച​തി​ല്‍ 190 എ​ണ്ണ​ത്തി​ന്റെ ഫ​ലം ല​ഭി​ച്ചു. 182 എ​ണ്ണം നെ​ഗ​റ്റീ​വാ​ണ്.
ക​ഴി​ഞ്ഞ ദി​വ​സം വ​രെ ല​ഭി​ച്ച പോ​സി​റ്റീ​വ് കേ​സു​ക​ളി​ല്‍ അ​ഞ്ച് പേ​ര്‍ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളും ര​ണ്ട് പേ​ര്‍ കാ​സ​ര്‍​കോ​ഡ് സ്വ​ദേ​ശി​ക​ളും ഒ​രാ​ള്‍ ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യു​മാ​ണ്.
ഇ​നി 35 പേ​രു​ടെ പ​രി​ശോ​ധ​ന ഫ​ലം കൂ​ടി ല​ഭി​ക്കാ​ന്‍ ബാ​ക്കി​യു​ണ്ട്.