മു​ൻ​ക​രു​ത​ലി​ല്ലാ​തെ ചേ​ളാ​രി ഐ​ഒ​സി​യു​ടെ പ്ര​വ​ർ​ത്ത​നം: ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി
Thursday, March 26, 2020 11:13 PM IST
തേ​ഞ്ഞി​പ്പ​ലം: കോ​വി​ഡ്-19 ഭീ​തി​യി​ൽ നാ​ടു ക​ന​ത്ത സു​ര​ക്ഷ​യി​ലാ​യി​രി​ക്കു​ന്പോ​ൾ യാ​തൊ​രു മു​ൻ ക​രു​ത​ലു​മെ​ടു​ക്കാ​തെ ചേ​ളാ​രി​യി​ലെ ഐ​ഒ​സി പ്ലാ​ന്‍റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യ പ​രാ​തി​യി​ൽ തേ​ഞ്ഞി​പ്പ​ലം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മ​ല​പ്പു​റം ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി. നൂ​റു​ക്ക​ണ​ക്കി​ന് തൊ​ഴി​ലാ​ളി​ക​ളാ​ണ് നി​ത്യേ​ന സ്ഥാ​പ​ന​ത്തി​ലെ​ത്തു​ന്ന​ത്.
മം​ഗ​ലാ​പു​ര​ത്തു നി​ന്നു കാ​സ​ർ​ഗോ​ഡ് വ​ഴി വ​രു​ന്ന​തും മ​റ്റു ജി​ല്ല​യി​ൽ വി​ത​ര​ണ​ത്തി​ന് പോ​യി വ​രു​ന്ന​തു​മാ​യ ട്ര​ക്ക് ജീ​വ​ന​ക്കാ​ർ​ക്കു ഒ​രു പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നി​ല്ല. മ​റ്റു​സം​സ്ഥാ​ന​ത്തു നി​ന്നു വ​രു​ന്ന​വ​ർ 14 ദി​വ​സം പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നു നി​യ​മം നി​ല​നി​ൽ​ക്കെ​യാ​ണ് ഇ​ത്.
വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്തര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും വേ​ണ്ടി​വ​ന്നാ​ൽ പ്ലാ​ന്‍റ് അ​ട​ച്ചു പൂ​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കേ​ണ്ടി വ​രു​മെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു. വാ​ർ​ഡ് മെം​ബ​ർ ക​ള്ളി​യി​ൽ സ​വാ​ദ് ഈ ​വി​ഷ​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് സെ​ക്ര​ട്ട​റി​യു​ടെ ന​ട​പ​ടി. മെം​ബ​ർ ന​ൽ​കി​യ ക​ത്തും ക​ള​ക്ട​ർ​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്.