അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി: ക​ട​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി
Thursday, March 26, 2020 11:13 PM IST
കോ​ഴി​ക്കോ​ട് : കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ല്‍ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍​ക്ക് അ​മി​ത​വി​ല ഈ​ടാ​ക്കു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​ത്തെ വി​വി​ധ വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.
കൊ​യി​ലാ​ണ്ടി, ചെ​ങ്ങോ​ട്ടു​കാ​വ്, പൂ​ക്കാ​ട്, തി​രു​വ​ങ്ങൂ​ര്‍, അ​ത്തോ​ളി പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​ഴു പ​ല​ച​ര​ക്ക് ക​ട​ക​ളി​ലും 12 പ​ഴം പ​ച്ച​ക്ക​റി​ക്ക​ട​ക​ളി​ലും നാ​ല് മ​ത്സ്യ മാം​സ വി​പ​ണ​ന​കേ​ന്ദ്ര​ങ്ങ​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ ക​ട​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി.
വ​രും ദി​വ​സ​ങ്ങ​ളി​ല്‍ താ​ലൂ​ക്കി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.