വാ​ര്‍​ത്താ​സം​ഘ​ത്തി​ന് നേ​രെ ആ​ക്ര​മ​ണം: വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് കെയുഡ്ല്യുജെ
Thursday, March 26, 2020 11:13 PM IST
കോ​ഴി​ക്കോ​ട്: വെ​ള്ള​യി​ല്‍ ബി​വ​റേ​ജ​സ് കോ​ര്‍​പ​റേ​ഷ​ന്‍ ഗോ​ഡൗ​ണി​ല്‍ വാ​ര്‍​ത്ത ശേ​ഖ​രി​ക്കാ​നെ​ത്തി​യ ജ​നം ടി​വി വാ​ര്‍​ത്താ​സം​ഘ​ത്തെ മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ കേ​ര​ള പ​ത്ര​പ്ര​വ​ര്‍​ത്ത​ക യൂ​ണി​യ​ന്‍ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. കോ​വി​ഡ്- 19 രോ​ഗ​ഭീ​തി നി​ല​നി​ല്‍​ക്കു​ന്ന കാ​ല​ത്ത് മ​റ്റെ​ല്ലാ​വ​രും വീ​ട്ടി​ലി​രി​ക്കു​മ്പോ​ള്‍ സ്വ​ന്തം ജീ​വ​ന്‍ പോ​ലും അ​പ​ക​ട​ത്തി​ലാ​ക്കി തൊ​ഴി​ലെ​ടു​ക്കാ​നി​റ​ങ്ങു​ന്ന​വ​രാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ . ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ര്‍​ത്ത ശേ​ഖ​രി​ക്കാ​ന്‍ പോ​യ റി​പ്പോ​ർ​ട്ട​ർ എ.​എ​ൻ. അ​ഭി​ലാ​ഷ്, കാ​മ​റ​മാ​ൻ മി​ഥു​ൻ എ​ന്നി​വ​രെ ആ​ക്ര​മി​ച്ച​വ​ര്‍​ക്കെ​തിരേ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്ക​ണം. കു​റ്റ​വാ​ളി​ക​ള്‍​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത് നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഫി​റോ​സ് ഖാ​നും സെ​ക്ര​ട്ട​റി പി.​എ​സ്. രാ​കേ​ഷും പ്ര​സ്താ​വ​ന​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.