മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് മ​ർ​ദ​നം; കേ​സെ​ടു​ത്തു
Thursday, March 26, 2020 11:13 PM IST
കോ​ഴി​ക്കോ​ട്: വെ​ള്ള​യി​ലെ ബി​വ​റേ​ജ​സ് ഗോ​ഡൗ​ണി​ല്‍ മ​ദ്യം ഇ​റ​ക്കു​ന്ന വാ​ര്‍​ത്ത റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നെ​ത്തി​യ ജ​നം ടി​വി സം​ഘ​ത്തി​ന് മ​ർ​ദ്ദ​നം. സി​ഐ​ടി​യു, ഐ​എ​ന്‍​ടി​യു​സി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളാ​ണ് റി​പ്പോ​ർ​ട്ട​ർ എ.​എ​ൻ. അ​ഭി​ലാ​ഷ്, കാ​മ​റ​മാ​ൻ മി​ഥു​ൻ എ​ന്നി​വ​രെ ആ​ക്ര​മി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ച സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ലോ​റി​യി​ൽ നി​ന്ന് മ​ദ്യം ഇ​റ​ക്കി​യ​ത് റി​പ്പോ​ർ​ട്ട് ചെ​യ്യ​വെ​യാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ർ​ദ​നം. അ​ക്ര​മ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്കും പ​രി​ക്കു​ണ്ട്. പോ​ലീ​സ് എ​ത്തി​യ​തോ​ടെ​യാ​ണ് അ​ക്ര​മം അ​വ​സാ​നി​പ്പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ വെ​ള്ള​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ര്‍​ദ​ന​ത്തി​ല്‍ പ​രു​ക്കേ​റ്റ അ​ഭി​ലാ​ഷും മി​ഥു​നും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.