കോഴിക്കോട് ജി​ല്ല​യി​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു
Thursday, March 26, 2020 11:13 PM IST
കോ​ഴി​ക്കോ​ട്: പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍‌ നി​ര്‍​ത്ത​ലാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ വാ​ഹ​ന സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ട്രാ​ന്‍​പോ​ര്‍​ട്ട് ക​ണ്‍​ട്രോ​ള്‍ റൂ​മു​ക​ള്‍ തു​റ​ന്ന​താ​യി ക​ള​ക്ട​ര്‍ അ​റി​യി​ച്ചു. ച​ര​ക്കു​നീ​ക്ക​ത്തി​ന് വാ​ഹ​ന​ങ്ങ​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പ് വ​രു​ത്തു​ക, ഒ​രി​ട​ത്തും വാ​ഹ​ന​ങ്ങ​ളു​ടെ ദൗ​ര്‍​ല​ഭ്യം കാ​ര​ണം അ​വ​ശ്യ വ​സ്തു​ക്ക​ക​ളു​ടെ ക്ഷാ​മം ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക എ​ന്നി​വ​യാ​ണ് ട്രാ​ന്‍​സ്പോ​ര്‍‌​ട്ട് ക​ണ്‍​ട്രോ​ള്‍ റൂ​മി​ന്‍റെ ചു​മ​ത​ല​ക​ള്‍. കോ​വി​ഡിന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ക്കാ​ന്‌ പോ​കു​ന്ന ട്രാ​ന്‍​സ്പോ​ര്‍​ട്ട് വാ​ഹ​ന​ങ്ങ​ള്‍ ചെ​ക്ക്പോ​സ്റ്റു​ക​ളി​ല്‍ ത​ട​യു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ല്‍ ഉ​ണ്ട്. ഇ​ത്ത​രം അ​ന്ത​ര്‍ ജി​ല്ലാ- അ​ന്ത​ര്‍ സം​സ്ഥാ​ന ച​ര​ക്കു വാ​ഹ​ന​ങ്ങ​ള്‍​ക്ക് പാ​സ് ന​ല്‍​കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.
പാ​സ് ല​ഭി​ക്കാന്‌ നി​ശ്ചി​ത ഫോ​മി​ലു​ള്ള അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പ് ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക് ക​ണ്‍​ട്രോ​ണ്‍ റൂ​മു​ക​ളി​ലും, kozhikode.nic.in എ​ന്ന വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ പൂ​ര്‍​ണ​മാ​യി പൂ​രി​പ്പി​ച്ച് ഡ്രൈ​വ​റു​ടേ​യും സ​ഹാ​യി​യു​ടേ​യും ഫോ​ട്ടോ സ​ഹി​തം ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക് ഗ​താ​ഗ​ത ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ (വ​ട​ക​ര താ​ലൂ​ക്ക് ഓ​ഫീ​സ്, കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ഓ​ഫീ​സ്, താ​മ​ര​ശേ​രി താ​ലൂ​ക്ക് ഓ​ഫീ​സ്) എ​ത്തി​ക്ക​ണം. കോ​ഴി​ക്കോ​ട് ത​ലൂ​ക്ക് പ​രി​ധി​യി​ല്‍ വ​രു​ന്ന അ​പേ​ക്ഷ​ക​ള്‍ ക​ള​ക്ട​റേ​റ്റി​ലെ ജി​ല്ലാ ത​ല ഗ​താ​ഗ​ത ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ (ആ​ര്‍ ആ​ര്‍ സെ​ക്ഷ​ന്‍ ക​ള​ക്ട​റേ​റ്റ്, കോ​ഴി​ക്കോ​ട്) സ​മ​ര്‍​പ്പി​ക്കാ​വു​ന്ന​താ​ണ്.
വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ച​ര​ക്ക് നീ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക്ഷ​ക​ളും ക​ൺ​ട്രോ​ൾ റൂ​മു​ക​ളി​ൽ ന​ല്‍​കാം. അ​നു​വ​ദി​ക്കു​ന്ന പാ​സ്സു​ക​ൾ​ക്ക് ഏ​പ്രി​ല്‍ 14 വ​രെ സാ​ധു​ത ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ജി​ല്ലാ ഗ​താ​ഗ​ത ക​ണ്‍​ട്രോ​ള്‍ റൂം 0495-2374713, 8547616015, ​താ​മ​ര​ശേ​രി താ​ലൂ​ക്ക് ക​ണ്‍​ട്രോ​ള്‍ റൂം : 9446309607, 0495-2223088, ​വ​ട​ക​ര താ​ലൂ​ക്ക് ക​ണ്‍​ട്രോ​ള്‍ റൂം : 9495101960, 0496-2522361, ​കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ക​ണ്‍​ട്രോ​ള്‍ റൂം: 9847300722, 0496- 2620235