എ​ല്ലാ​വ​ര്‍​ക്കും ഭ​ക്ഷ​ണ ല​ഭ്യ​ത ഉ​റ​പ്പാ​ക്ക​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Thursday, March 26, 2020 11:11 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് - 19 വ്യാ​പ​നം ത​ട​യാന്‌ ലോ​ക്ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ കൂ​ടു​ത​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളും നി​രോ​ധ​ന​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സെ​ക്ര​ട്ട​റി​മാ​ര്‍​ക്കും വാ​ര്‍​ഡ് ത​ല ദ്രു​ത​ക​ര്‍​മ​സേ​ന​ക​ള്‍​ക്കും ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന വ്യ​ക്തി​ക​ള്‍ വീ​ടു​ക​ളി​ല്‍ പ്ര​ത്യേ​കം മു​റി​ക​ളി​ലാ​ണ് ക​ഴി​യു​ന്ന​തെ​ന്ന് വാ​ര്‍​ഡ്ത​ല ദ്രു​ത​ക​ര്‍​മ​സേ​ന​ക​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​വ​ര്‍​ക്ക് പ്ര​ത്യേ​ക​മാ​യി ശു​ചി​മു​റി​ക​ള്‍ ഉ​ണ്ടാ​യി​രി​ക്ക​ണം.
നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന വ്യ​ക്തി മാ​സ്‌​കു​ക​ളും സാ​നി​റ്റൈ​സ​റും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​വ​ര്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത് ഒ​രേ ആ​ള്‍ ത​ന്നെ ആ​യി​രി​ക്ക​ണം. നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന വ്യ​ക്തി​ക​ളു​ള്ള വീ​ടു​ക​ളി​ല്‍ ആ​വ​ശ്യ​മു​ള്ള പ​ക്ഷം പൊ​തു​വി​ത​ര​ണ സം​വി​ധാ​നം വ​ഴി ഭ​ക്ഷ​ണ​ല​ഭ്യ​ത ഉ​റ​പ്പാ​ക്കേ​ണ്ട​ത് വാ​ര്‍​ഡു​ത​ല ദ്രു​ത​ക​ര്‍​മ്മ സേ​ന​യു​ടെ ചു​മ​ത​ല​യാ​ണ്. റേ​ഷ​നി​ംഗ്് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ പ്ര​ത്യേ​ക ശ്ര​ദ്ധ പ​തി​പ്പി​ക്ക​ണം. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ല്‍​ക്കു​ന്ന​വ​ര്‍​ക്ക് ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യാനു​ള്ള സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചു ന​ല്‍​ക​ണം.
കി​ട​പ്പു രോ​ഗി​ക​ള്‍​ക്കും ആ​രും സ​ഹാ​യി​ക്കാ​നി​ല്ലാ​ത്ത വൃ​ദ്ധ​ര്‍​ക്കും ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ല്‍​ക​ണം. തെ​രു​വി​ല്‍ ക​ഴി​യു​ന്ന​വ​രെ​ ക​ണ്ടെ​ത്തി അ​വ​ര്‍​ക്ക് ഭ​ക്ഷ​ണ​വും സം​ര​ക്ഷ​ണ​വും എ​ത്തി​ക്കേ​ണ്ട​ത് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന ദ്രു​ത​ക​ര്‍​മ്മ സേ​ന​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.
ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ ശേ​ഖ​രി​ച്ച് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ പാ​ച​കം ചെ​യ്ത് ഭ​ക്ഷ​ണ​പ്പൊ​തി​ക​ളാ​യി വി​ത​ര​ണം ചെ​യ്യാം. ഓ​രോ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​വും ഓ​രോ കു​ടും​ബ​ശ്രീ യൂ​ണി​റ്റ് ക​ണ്ടെ​ത്തി വി​വ​ര​ങ്ങ​ള്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഒ​രു സ​ന്ന​ദ്ധ സം​ഘ​ട​ന​യും സ്വ​ന്തം നി​ല​യി​ല്‍ ഈ ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ പാ​ടി​ല്ല

ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞ എ​ല്ലാ വി​ഭാ​ഗ​ത്തി​ല്‍ പെ​ട്ട​വ​ര്‍​ക്കും ഭ​ക്ഷ​ണം ല​ഭി​ക്കു​ന്നു​വെ​ന്ന് ദ്രു​ത​ക​ര്‍​മ​സേ​ന ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​ക്കാ​ര്യം ഉ​റ​പ്പാ​ക്കാനും ഏ​കോ​പി​പ്പി​ക്കാനും ജി​ല്ലാ​ത​ല​ത്തി​ല്‍ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് , ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ടീം ​രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട് . ഒ​രു സ​ന്ന​ദ്ധ സം​ഘ​ട​ന​യും സ്വ​ന്തം നി​ല​യി​ല്‍ ഈ ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ടാ​ന്‍ പാ​ടി​ല്ല. താ​ത്പ​ര്യ​മു​ള്ള സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ള്‍ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ മു​ഖാ​ന്ത​രം മാ​ത്ര​മേ പ്ര​വ​ര്‍​ത്തി​ക്കാ​വൂ. ഏ​തെ​ങ്കി​ലും ഒ​രു സം​ഘ​ട​ന​യു​ടെ​യോ സ്ഥാ​പ​ന​ത്തി​ന്‍റെ​യോ പ്ര​ചാ​ര​ണ​ത്തി​ന് വേ​ണ്ടി ഈ ​അ​വ​സ​രം ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല എ​ന്ന് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സെ​ക്ര​ട്ട​റി​മാ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം.
ഭ​ക്ഷ​ണ വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്താ​ന്‍ വേ​ള​ണ്ടി​യ​ര്‍​മാ​രു​ടെ ചെ​റി​യ ഗ്രൂ​പ്പ് ഉ​ണ്ടാ​ക്കി അ​വ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് സെ​ക്ര​ട്ട​റി ന​ല്‍​ക​ണം. മു​നിസി​പ്പാ​ലി​റ്റി , കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലെ റ​സ്്റ്ററ​ന്‍റ്/ ഹോ​ട്ട​ലു​ക​ള്‍ പാ​ഴ്‌​സ​ല്‍ സ​ര്‍​വീ​സ് / ഹോം ​ഡെ​ലി​വ​റി​യാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണം. ഇ​വി​ടെ​യു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്കും പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ഭ​ക്ഷ​ണം ഡെ​ലി​വ​റി ന​ട​ത്തു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്കു​ള്ള പാ​സ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ ന​ല്‍​ക​ണം.

നെ​ല്‍​വ​യ​ലു​ക​ളി​ല്‍
വി​ള​വെ​ടു​പ്പു ന​ട​ത്തു​ന്ന​തി​ന് ത​ട​സ​മി​ല്ല

വാ​ര്‍​ഡു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ വീ​ടു​ക​ള്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ന്ദ​ര്‍​ശി​ക്ക​ണം. ഇ​തി​നു​വേ​ണ്ട വാ​ഹ​ന​സൗ​ക​ര്യം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​വ​കു​പ്പ് ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട​തും ഫ​ണ്ട് പ​ഞ്ചാ​യ​ത്ത് ത​ന​ത് ഫ​ണ്ടി​ല്‍ നി​ന്ന് വ​ഹി​ക്കേ​ണ്ട​തു​മാ​ണ്. നെ​ല്‍​വ​യ​ലു​ക​ളി​ല്‍ വി​ള​വെ​ടു​പ്പു ന​ട​ത്താന്‌ ത​ട​സ​മി​ല്ല. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് വി​ള​വെ​ടു​പ്പ് ന​ട​ത്തു​ന്ന​തെ​ന്ന് അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം. നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്കം ഉ​ള്ള​വ​രെ നി​രീ​ക്ഷി​ക്കാ​നു​ള്ള ദ്രു​ത​ക​ര്‍​മ​സേ​ന​ക​ളി​ല്‍ പോ​ലീ​സി​നെ കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​വ​രും വാ​ര്‍​ഡ് ത​ല ദ്രു​ത​ക​ര്‍​മ്മ സേ​ന​യും അ​ട​ക്ക​മു​ള്ള​വ​ര്‍ നി​ല​വി​ലു​ള്ള നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കേ​ണ്ട​തും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ആ​ളു​ക​ള്‍ മാ​ര്‍​ഗ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തു​മാ​ണ്. നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രേ പോ​ലീ​സി​ല്‍ അ​റി​യി​ച്ച് ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന വ്യ​ക്തി​ക​ള്‍​ക്ക് ഏ​തെ​ങ്കി​ലും രോ​ഗ​ല​ക്ഷ​ണം ഉ​ണ്ടാ​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും 108 ആം​ബു​ല​ന്‍​സി​ല്‍ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും വേ​ണം.
അ​വ​ര്‍ ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല എ​ന്ന് ദ്രു​ത​ക​ര്‍​മ​സേ​ന ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​വ​ര്‍ തി​രി​ച്ചു വീ​ട്ടി​ലേ​ക്ക് വ​രേ​ണ്ട​തും ആം​ബു​ല​ന്‍​സി​ല്‍​ത്ത​ന്നെ ആ​ണ്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം ക​രാ​റു​കാ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ ഉ​റ​പ്പാ​ക്ക​ണം. അ​വ​ര്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഭ​ക്ഷ​ണ​വും താ​മ​സ​വും ഉ​റ​പ്പു​വ​രു​ത്ത​ണം. അ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഭ​ക്ഷ​ണം ഉ​റ​പ്പാ​ക്കേ​ണ്ട​ത് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ദ്രു​ത​ക​ര്‍​മ്മ സേ​ന​യു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.
പോ​ലീ​സിന്‍റെ സ​ഹാ​യ​ത്തോ​ടെ ദ്രു​ത​ക​ര്‍​മ​സേ​ന​ക​ള്‍ ഇ​വ​രു​ടെ ക്യാ​മ്പു​ക​ള്‍ പ​രി​ശോ​ധി​ച്ച് ഇ​ക്കാ​ര്യം ഉ​റ​പ്പു വ​രു​ത്ത​ണം. ആ​വ​ശ്യ​മെ​ങ്കി​ല്‍ ഇ​വ​രെ താ​മ​സി​പ്പി​ക്കാ​ന്‍ ഒ​രു പൊ​തു സ്ഥ​ലം ക​ണ്ടെ​ത്തേ​ണ്ട​തും ദ്രു​ത​ക​ര്‍​മ്മ സേ​ന​യു​ടെ ചു​മ​ത​ല​യാ​ണ്.

വി​ല്ലേ​ജ് സ്‌​ക്വാ​ഡു​ക​ള്‍
ഫീ​ല്‍​ഡ് സ​ന്ദ​ര്‍​ശ​ന​ം
ന​ട​ത്തി സർക്കാര്‌
ഉ​ത്ത​ര​വു​ക​ള്‍ ന​ട​പ്പാ​ക്കു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കണം

നി​രീ​ക്ഷ​ണം നി​ര്‍​ദ്ദേ​ശി​ച്ച ആ​ളു​ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മാ​ന​സി​ക പി​ന്തു​ണ കു​ടും​ബ​ശ്രീ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ ന​ല്‍​ക​ണം. ആ​വ​ശ്യ​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി മ​ന​സി​ലാ​ക്കി അ​വ കൃ​ത്യ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്ത് ഫ​ല​പ്ര​ദ​മാ​യി വി​ത​ര​ണം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ ദ്രു​ത​ക​ര്‍​മ​സേ​ന കൈ​ക്കൊ​ള്ളേ​ണ്ട​താ​ണ്. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഫോ​ണ്‍ ന​മ്പ​റു​ക​ള്‍ വാ​ട്‌​സ്ആ​പ്പ് മു​ഖേ​ന അ​റി​യി​ക്കു​ന്ന​ത് ആ​വ​ശ്യ​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി ദ്രു​ത​ക​ര്‍​മ​സേ​ന അ​റി​യി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​കും. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന സെ​ക്ര​ട്ട​റി​മാ​ര്‍, ഹെ​ല്‍​ത്ത് ഓ​ഫീ​സ​ര്‍​മാ​ര്‍, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​ര്‍, ജൂ​നി​യ​ര്‍ പ​ബ്ലി​ക് ഹെ​ല്‍​ത്ത് ന​ഴ്‌​സു​മാ​ര്‍, ആ​ശാ​വ​ര്‍​ക്ക​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ കോ​വി​ഡ് -19 ജാ​ഗ്ര​ത ആ​പ്പ് നി​ര്‍​ബ​ന്ധ​മാ​യും ഉ​പ​യോ​ഗി​ക്ക​ണം. വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന വി​ല്ലേ​ജ് സ്‌​ക്വാ​ഡു​ക​ള്‍ ഫീ​ല്‍​ഡ് സ​ന്ദ​ര്‍​ശ​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ള്‍ ന​ട​പ്പാ​ക്കു​ന്നു എ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യ​ണം. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഏ​കോ​പി​പ്പി​ക്കാന്‌ സ​പ്ലൈ​സ്, ഗ​താ​ഗ​ത നി​യ​ന്ത്ര​ണം, ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷേ​മം, കോ​ ഒാര്‌ഡി​നേ​ഷ​ന്‍ ആ​ന്‌ഡ് മൊ​ബി​ലൈ​സേ​ഷ​ന്‍, ലോ ​ആ​ന്‌ഡ് ഓ​ര്‍​ഡ​ര്‍ തു​ട​ങ്ങി​യ കോ​ ഒാര്‌ഡി​നേ​ഷ​ന്‍ ടീ​മു​ക​ള്‍ ജി​ല്ലാ ത​ല​ത്തി​ല്‍ രൂ​പ​ീക​രി​ച്ചി​ട്ടു​ണ്ട്. ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാന്‌ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്.
നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍ അ​വ​ര​വ​രു​ടെ പ​രി​ധി​യി​ലു​ള്ള എ​ല്ലാ ത​ല​ത്തി​ലു​ള്ള പ​രാ​തി​ക​ളി​ലും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച് വി​വ​രം എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം അ​ഞ്ചിന് ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ വി​വ​രി​ക്ക​ണ​മെ​ന്നും കള​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി.