നാ​ട​ന്‍ ചാ​രാ​യ​വും വാ​ഷും പി​ടി​കൂ​ടി
Thursday, March 26, 2020 11:11 PM IST
കോ​ഴി​ക്കോ​ട്: ബിവ​റേ​ജു​ക​ളും ബാ​റു​ക​ളും താ​ത്ക്കാ​ലി​ക​മാ​യി അ​ട​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‌ വ്യാ​ജ മ​ദ്യ നി​ര്‍​മാ​ണ​ത്തി​നെ​തി​രേ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി പോ​ലീ​സ്. ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കാ​ക്കൂ​ര്‍ മാ​ണി​ക്യം ക​ണ്ടി സ​ത്യ​(62) ന്‍റെ വീ​ട്ടി​ല്‍ നി​ന്നും 200 ലി​റ്റ​ര്‍ വാ​ഷും, ആ​റ് ലി​റ്റ​ര്‍ നാ​ട​ന്‍ ചാ​രാ​യ​വും, വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി. കാ​ക്കൂ​ര്‍ എ​സ്‌​ഐ ആ​ഗേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​ത് കൂ​ടാ​തെ തി​രു​വ​മ്പാ​ടി സ്റ്റേ​ഷ​ന് പ​രി​ധി​യി​ലു​ള്ള മു​ത്ത​പ്പ​ന്‍ പു​ഴ​യി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലും വാ​ഷും, വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​താ​യും റൂ​റ​ല്‍ ജി​ല്ലാ പ​രി​ധി​യി​ല്‍ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്നും റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി ഡോ. ​എ ശ്രീ​നി​വാ​സ് അ​റി​യി​ച്ചു.