ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​നം : ര​ണ്ട് പേ​ര്‍​ക്കെ​തി​രേ കേ​സ്
Thursday, March 26, 2020 11:11 PM IST
നാ​ദാ​പു​രം: ക്വാ​റ​ന്‍റൈ​ന്‍ ലം​ഘ​നം ന​ട​ത്തി​യ ര​ണ്ട് പേ​ര്‍​ക്കെ​തി​രെ നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.​അ​രൂ​ര്‍ എ​ള​യി​ടം സ്വ​ദേ​ശി ചെ​ട്യാം​വീ​ട്ടി​ല്‍ മു​നീ​ര്‍, ഇ​രി​ങ്ങ​ണ്ണൂ​ര്‍ സ്വ​ദേ​ശി ക​ല്ല​റ​ക്ക​ല്‍ ഹാ​രി​സ് എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് നാ​ദാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
20 പേ​രെ പ​ങ്കെ​ടു​പ്പി​ച്ച് വീ​ട്ടി​ല്‍ പ്രാ​ര്‍​ഥ​ന ന​ട​ത്തി​യ​തി​നാ​ണ് ഹാ​രി​സി​നെ​തി​രാ​യി കേ​സെ​ടു​ത്ത​ത്. വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ മൂ​നീ​റി​നോ​ട് വീ​ട്ടി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ നി​ല്‍​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​രു​ന്നു.​എ​ന്നാ​ലി​ത് പാ​ലി​ക്കാ​തെ ഇ​യാ​ള്‍ ക​റ​ങ്ങി ന​ട​ക്കു​ന്ന​താ​യി വാ​ര്‍​ഡ് മെ​ംബര്‌ അ​ബ്ദു​ള്‍ സ​ലാം പു​റ​മേ​രി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​ക്ക് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.​ഇ​തേ തു​ട​ര്‍​ന്നാ​ണ് ര​ണ്ട് പേ​ര്‍​ക്കെ​തി​രേയും കേ​സെ​ടു​ത്ത​ത്.