പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഫ​യ​ര്‍​ഫോ​ഴ്‌​സ് സ​ജീ​വം
Thursday, March 26, 2020 11:10 PM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് -19 പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന രം​ഗ​ത്ത് ഫ​യ​ര്‍​ഫോ​ഴ്‌​സ് സ​ജീ​വം. രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചി​രു​ന്ന വാ​ര്‍​ഡും പൊ​തു ഇ​ട​ങ്ങ​ളും പോ​ലീ​സ് വാ​ഹ​ന​വും അ​ണു​വി​മു​ക്ത​മാ​ക്കി​യാ​ണ് ഫ​യ​ര്‍​ഫോ​ഴ്‌​സ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ സ​ജീ​വ​മാ​കു​ന്ന​ത്.
ബീ​ച്ച് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ വൈ​റ​സ് ബാ​ധ​യു​ള്ള​വ​രെ കി​ട​ത്തി ചി​കി​ത്സി​ച്ച വാ​ര്‍​ഡു​ക​ള്‍ ഇ​ന്ന​ലെ ബീ​ച്ച് ഫ​യ​ര്‍​ഫോ​ഴ്‌​സ് അ​ണു​വി​മു​ക്ത​മാ​ക്കി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പ​നോ​ത്ത് അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ടി. ​ബാ​ബു പേ​ഴ്‌​സ​ണ​ല്‍ പ്രൊ​ട്ട​ക്ടീ​വ് ജാ​ക്ക​റ്റ് ധ​രി​ച്ച് വാ​ര്‍​ഡു​ക​ളി​ല്‍ ക​യ​റി​യാ​ണ് അ​ണു​നാ​ശി​നി സ്‌​പ്രെ ചെ​യ്ത​ത്. ഇ​ദ്ദേ​ഹം ഈ ​മാ​സം നാ​ഗ്പൂ​രി​ല്‍ നാ​ഷ​ണ​ല്‍ ഡി​സാ​സ്റ്റ​ര്‍ റെ​സ്‌​പോ​ണ്‍​സ് ഫോ​ഴ്‌​സ് ന​ട​ത്തി​യ ബ​യോ​ള​ജി​ക്ക​ല്‍ ഇ​ന്‍​സി​ഡ​ന്‍റ് ഫ​സ്റ്റ് റെ​സ്‌​പോ​ണ്‍​ഡ​ണ്ട് ' എ​ന്ന കോ​ഴ്‌​സ് വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തീ​ക​രി​ച്ചി​രു​ന്നു.
ശി​വ​ദാ​സ​ന്‍ കാ​ട്ടു​ങ്ങ​ല്‍, മ​കേ​ഷ്, എം.​സ​ജീ​ഷ് എ​ന്നി​വ​രും ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. രാ​വി​ലെ 10.30 ഓ​ടെ സി​റ്റി പോ​ലീ​സി​ന്‍റെ ക​ണ്‍​ടോ​ള്‍ റൂം ​ജീ​പ്പ് അ​ണു​വി​മു​ക്ത​മാ​ക്കി. പി​ന്നീ​ട് പു​തി​യാ​പ്പ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​വും പാ​ള​യം ബ​സ്‌സ്റ്റാ​ന്‍ഡും അ​ണു​വി​മു​ക്ത​മാ​ക്കി. സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ പ​നോ​ത്ത് അ​ജി​ത് കു​മാ​റി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ സേ​നാം​ഗ​ങ്ങ​ളാ​യ ടി.​വി പൗ​ലോ​സ്, ശി​വ​ദാ​സ​ന്‍ കാ​ട്ടു​ങ്ങ​ല്‍ , എം. ​സ​ജീ​ഷ്, അ​നൂ​പ് കു​മാ​ര്‍, മ​കേ​ഷ്, ടി. ​ബാ​ബു അ​ന്‍​വ​ര്‍ സാ​ദ​ത്ത് , പി.​കെ. ലോ​ഹി​താ​ക്ഷ​ന്‍ എന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​ണു​വി​മു​ക്ത​മാ​ക്കാ​ന്‍ രം​ഗ​ത്തു​ള്ള​ത്.