ലോ​ക്ക്ഡൗ​ൺ പൊളിക്കാന്‌ മ​ത്സ്യ​വും ഇ​റ​ച്ചി​യും
Thursday, March 26, 2020 11:10 PM IST
കോ​ഴി​ക്കോ​ട്: ലോ​ക്ക്ഡൗ​ണും നി​രോ​ധ​നാ​ഞ്ജ​യും പൊളിക്കാൻ മ​ത്സ്യ​വും ഇ​റ​ച്ചി​യും. മീനും ഇ​റ​ച്ചി​യും വാ​ങ്ങാ​നെ​ന്ന പേ​രി​ലാ​ണ് ഭൂ​രി​ഭാ​ഗം പേ​രും അ​തി​രാ​വി​ലെ മു​ത​ല്‍ ത​ന്നെ ബൈ​ക്കു​മാ​യി നി​ര​ത്തി​ലി​റ​ങ്ങി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​ത്യ​വാ​ങ്മൂ​ല​ത്തി​ലും മ​ത്സ്യ​വും ഇ​റ​ച്ചി​യു​മാ​ണ് ആ​വ​ശ്യ​മാ​യി പ​ല​രും എ​ഴു​തി​യ​ത്. ഇ​തോ​ടെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ പോ​ലും പോ​ലീ​സി​ന് സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​യി.
സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റി​ല്‍ ഇ​ന്ന​ലെ മ​ത്സ്യം കു​റ​വാ​യി​രു​ന്നെ​ങ്കി​ലും നി​ര​വ​ധി പേ​രാ​ണ് ബൈ​ക്കു​മാ​യി ഇ​വി​ടേ​ക്ക് രാ​വി​ലെ മു​ത​ല്‍ എ​ത്തി​യ​തെ​ന്ന് ടൗ​ണ്‍ പോ​ലീ​സ് പ​റ​ഞ്ഞു. എ​ത്തി​യ​വ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ പ​ല​രും സ​ത്യ​വാ​ങ്മൂ​ല​വു​മാ​യാ​ണ് നി​ര​ത്തി​ലി​റ​ങ്ങി​യ​ത്. മ​ത്സ്യം തീ​ര്‍​ന്ന​തോ​ടെ കു​റ്റി​ച്ചി​റ മാ​ര്‍​ക്ക​റ്റി​ലേ​ക്കാ​യി പി​ന്നീ​ടു​ള്ള യാ​ത്ര. മ​ത്സ്യ​വും ഇ​റ​ച്ചി​യും വാ​ങ്ങാ​നെ​ന്ന പേ​രി​ല്‍ രേ​ഖ​ക​ളില്ലാ​തെ എ​ത്തി​യ അ​ഞ്ച് പേ​ര്‍െ​ക്ക​തി​രേ​യാ​ണ് അ​തി​രാ​വി​ലെ ത​ന്നെ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.
വാ​ഹ​ന​പ​രി​ശോ​ധ​ന​യ്ക്കി​ടെ പൂ​ച്ച​യ്ക്ക് മീ​ന്‍​വാ​ങ്ങാ​നെ​ത്തി​യ​വ​രും ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മാ​വൂ​ര്‍ റോ​ഡ് ജം​ഗ്ഷ​നി​ലെ പ​രി​ശോ​ധ​ന​ക്കി​ടെ​യാ​ണ് വി​ചി​ത്ര​മാ​യ ആ​വ​ശ്യ​വു​മാ​യി ഒ​രാ​ള്‍ എ​ത്തി​യ​ത്. വീ​ട്ടി​ലു​ള്ള പൂ​ച്ച​യ്ക്ക് ക​ഴി​ക്കാ​നു​ള്ള മ​ത്സ്യം വാ​ങ്ങാ​ന്‍ എ​ത്തി​യ​താ​ണെ​ന്നും പോ​വാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ആ​വ​ശ്യം. അ​തേ​സ​മ​യം ബൈ​ക്കി​ല്‍ ര​ണ്ടു പേ​രു​മാ​യി സാ​ധ​നം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
അ​കാ​ര​ണ​മാ​യി എ​ത്തി​യ​താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടവരില്‌ നിന്ന് 500 രൂ​പ പി​ഴ​ ഈ​ടാ​ക്കി​. അ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍​ക്ക് വാ​ഹ​ന​ങ്ങ​ള്‍ നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​ന് പോ​ലീ​സ് ഇ​ള​വ് പ്ര​ഖ്യാ​പി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​തി​രാ​വി​ലെ മു​ത​ല്‍ ബൈ​ക്കു​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. അ​തേ​സ​മ​യം ഇ​ന്നു​മു​ത​ല്‍ ഇ​ത്ത​ര​ത്തി​ല്‍ നി​സാ​ര കാ​ര്യ​ങ്ങ​ള്‍​ക്കി​റ​ങ്ങു​ന്ന​വ​രു​ടെ വാ​ഹ​ന​വും പോ​ലീ​സ് പി​ടി​ച്ചെ​ടു​ക്കും.
പ്ര​ധാ​ന റോ​ഡു​ക​ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​തോ​ടെ പ​ല​രും പോ​ക്ക​റ്റ് റോ​ഡു​ക​ളും ഇ​ട​വ​ഴി​ക​ളു​മാ​ണ് യാ​ത്ര​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ടു​ത്ത ദി​വ​സം അ​ത്ത​രം കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പോ​കുന്ന സ്ഥ​ല​ങ്ങ​ളി​ലും പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കെത്തും.