ആ​ശു​പ​ത്രി​ക​ളി​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യം: മൂ​ന്ന് കോ​ടി 35 ല​ക്ഷം അ​നു​വ​ദി​ച്ചു
Wednesday, March 25, 2020 10:41 PM IST
കോഴിക്കോട്: കോ​വി​ഡ്-19 അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ള്‍ മു​ന്നി​ല്‍ ക​ണ്ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി, ബീ​ച്ച് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ ജി​ല്ല​യി​ലെ എം​പി മാ​രു​ടേ​യും​എം​എ​ല്‍​എ മാ​രു​ടേ​യും ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നാ​യി ആ​കെ മൂ​ന്ന് കോ​ടി 35 ല​ക്ഷം അ​നു​വ​ദി​ച്ചു.
മ​ന്ത്രി​മാ​രാ​യ ടി.​പി രാ​മ​കൃ​ഷ്ണ ന്‍, ​എ.​കെ ശ​ശീ​ന്ദ്ര​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ലെ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ തു​ക അ​നു​വ​ദി​ച്ച് ക​ത്ത് ന​ല്‍​കി​യ​ത്.