വി​ദ്യാ​ർ​ഥി​ക​ൾ ഇ​നി നേ​രി​ട്ട് വ​രേ​ണ്ട; കാ​ലി​ക്ക​ട്ടി​ൽ ഇ-​ഹെ​ൽ​പ്പ് സം​വി​ധാ​ന​മൊ​രു​ങ്ങി
Wednesday, March 25, 2020 10:41 PM IST
തേ​ഞ്ഞി​പ്പ​ലം: വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ട്ടു വ​രാ​തെ ത​ന്നെ വി​വി​ധ സേ​വ​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നും അ​പേ​ക്ഷ​ക​ളു​ടെ ത​ൽ​സ്ഥി​തി അ​റി​യു​ന്ന​തി​നും കാ​ലി​ക്ക​ട്ട്് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഇ-​ഹെ​ൽ​പ്പ് സം​വി​ധാ​നം.
tthp://support.uoc.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ വി​വ​ര​ങ്ങ​ൾ അ​റി​യാം. [email protected] എ​ന്ന അ​ഡ്ര​സി​ലേ​ക്ക് ഇ-​മെ​യി​ൽ ചെ​യ്താ​ലും വി​വ​ര​ങ്ങ​ൾ ല​ഭി​ക്കും. സൈ​റ്റി​ൽ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച വി​ശ​ദ​മാ​യ ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​ങ്ങ​ളും എ​ഫ്എ ക്യു​വി​ൽ ഉ​ണ്ട്. കൂ​ടാ​തെ പു​തി​യ കാ​ര്യ​ങ്ങ​ൾ ചോ​ദി​ക്കാനു​ള്ള സെ​ക‌്ഷ​നും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഇ​ത്ത​രം അ​ന്വേ​ഷ​ണ​ങ്ങ​ൾ പ​രീ​ക്ഷാ​ഭ​വ​ൻ, ജ​ന​റ​ൽ ആ​ൻ​ഡ്് അ​ക്കാ​ഡ​മി​ക് വി​ഭാ​ഗം, റി​സ​ർ​ച്ച് ഡ​യ​റ​ക്ട​ർ, അ​ഡ്മി​ഷ​ൻ ഡ​യ​റ​ക്ട​ർ, ഇ​ക്വ​വ​ല​ൻ​സി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ക​ണ​ക്ട് ചെ​യ്യും. 24 മ​ണി​ക്കൂ​റി​ൽ മ​റു​പ​ടി ല​ഭി​ക്ക​ത്ത​ക്ക രീ​തി​യി​ലാ​ണ് ഇ-​ഹെ​ൽ​പ്പ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കം​പ്യൂ​ട്ട​ർ സെ​ന്‍റ​റാ​ണ് സം​വി​ധാ​ന​മൊ​രു​ക്കി​യ​ത്.