കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ 9980 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍
Wednesday, March 25, 2020 10:41 PM IST
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ ആ​കെ 9,980 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി ജ​യ​ശ്രീ അ​റി​യി​ച്ചു. ഇ​തി​ല്‍ 271 പേ​ര്‍ പു​തു​താ​യി നി​രീ​ക്ഷ​ണ​ത്തി​ല്‍ വ​ന്ന​വ​രാ​ണ്.
മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 15 പേ​രും ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ 27 പേ​രും ഉ​ള്‍​പ്പെ​ടെ ആ​കെ 42 പേ​ര്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ നി​ന്ന് ര​ണ്ടു​പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്തു. ആ​കെ 219 സാന്പിളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച​തി​ല്‍ 189 എ​ണ്ണ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചു. 181 എ​ണ്ണം നെ​ഗ​റ്റീ​വ് ആ​ണ്. അ​ഞ്ച് പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു കൂ​ടാ​തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച ര​ണ്ട് കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി​ക​ളും ഒ​രു ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​യും കോ​ഴി​ക്കോ​ട്ട് ചി​കി​ത്സ​യി​ലു​ണ്ട്. ഇ​നി 30 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം കൂ​ടി ല​ഭി​ക്കാ​ന്‍ ഉ​ണ്ട്.
ജി​ല്ല​യി​ല്‍ കൊ​റോ​ണ പോ​സി​റ്റീ​വ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വാ​ര്‍​ഡ്ത​ല ദ്രു​ത​ക​ര്‍​മ്മ സേ​ന​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ശ​ക്ത​മാ​ക്കി. ജി​ല്ലാ ക​ള​ക്ട​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ പ​ഞ്ചാ​യ​ത്ത്ത​ല ജാ​ഗ്ര​താ​സ​മി​തി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യും ന​ട​ത്തി​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്യു​ക​യും നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കു​ക​യും ചെ​യ്തു. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ വീ​ടു​ക​ളി​ല്‍ ത​ന്ന ക​ഴി​യു​ന്നു​ണ്ടെ​ന്ന് ജാ​ഗ്ര​താ​സ​മി​തി​ക​ള്‍ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു. മാ​ന​സി​ക സം​ഘ​ര്‍​ഷം കു​റ​യ്ക്കു​ന്ന​തി​നാ​യി മെ​ന്‍റ​ല്‍ ഹെ​ല്‍​ത്ത് ഹെ​ല്‍​പ്പ് ലൈ​നി​ലൂ​ടെ 34 പേ​ര്‍​ക്ക് കൗ​ൺ​സ​ലിം​ഗ് ന​ല്‍​കി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി.