ആ​കാ​ശ​പ്പ​റ​വ​ക​ൾ കൂടണഞ്ഞു; ആ​ളൊ​ഴി​ഞ്ഞ് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം
Wednesday, March 25, 2020 10:40 PM IST
കൊ​ണ്ടോ​ട്ടി: ദി​വ​സേ​ന മൂ​വാ​യി​ര​ത്തി​ലേ​റെ യാ​ത്ര​ക്കാ​രും അ​തി​ലി​ര​ട്ടി യാ​ത്ര​യ​യ​പ്പി​നും സ്വീ​ക​ര​ണ​ത്തി​നും എ​ത്തു​ന്ന​വ​രാ​ലും നി​ബി​ഡ​മാ​യി​രു​ന്ന ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം പ​ട​യൊ​ഴി​ഞ്ഞ പ​ട​ക്ക​ളം പോ​ലെ​യാ​യി.
കോ​വി​ഡ്- 19 രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ അ​ന്താ​രാ​ഷ്ട്ര-​ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നി​ർ​ത്തി​യ​തോ​ടെ​യാ​ണ് ക​രി​പ്പൂ​ർ ആ​ളും ആ​ര​വ​വു​മി​ല്ലാ​തെ​യാ​യ​ത്.
ദി​വ​സേ​ന എ​ൺ​പ​തി​ലേ​റെ വി​മാ​ന സ​ർ​വീ​സു​ക​ൾ ക​രി​പ്പൂ​രി​ലു​ണ്ട്. ഇ​വ​യി​ൽ കൂ​ടു​ത​ലും ഗ​ൾ​ഫി​ലേ​ക്കു​ള​ള വി​മാ​ന​ങ്ങ​ളാ​യി​രു​ന്നു. യാ​ത്ര​ക്കാ​രി​ല്ലാ​താ​യ​തോ​ടെ ക​സ്റ്റം​സ്, എ​മി​ഗ്രേ​ഷ​ൻ ഓ​ഫീ​സു​ക​ളും അ​ഥോ​റി​റ്റി പ്ര​വ​ർ​ത്ത​ന​വും പേ​രി​നു മാ​ത്ര​മാ​യി. കേ​ന്ദ്ര സു​ര​ക്ഷാ​സേ​ന​യു​ടെ കാ​വ​ലി​ലാ​ണ് വി​മാ​ന​ത്താ​വ​ളം. യാ​ത്ര​ക്കാ​രെ സ്വീ​ക​രി​ക്കാ​നും യാ​ത്ര​യ​യ​യ്ക്കാ​നു​മാ​യി സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ളെ​ത്തു​ന്ന വി​മാ​ന​ത്താ​വ​ള​മാ​ണ് ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം. ക​രി​പ്പൂ​രി​ൽ വി​മാ​ന​ങ്ങ​ൾ നി​ന്ന​തോ​ടെ സ​മീ​പ​ത്തെ മു​ഴു​വ​ൻ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളും അ​ട​ച്ചു.
കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ മൂ​ന്നു​പേ​ർ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി എ​ത്തി​യ​വ​രാ​യി​രു​ന്നു. ഇ​തി​ൽ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​യാ​യ യു​വാ​വ് ഒ​രു ദി​വ​സം ക​രി​പ്പൂ​രി​ലും പ​രി​സ​ര​ത്തു​മാ​യി ചു​റ്റി​ക്ക​റ​ങ്ങി​യി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്ന് മേ​ഖ​ല​യി​ലെ മൂ​ന്നു ഹോ​ട്ട​ലു​ക​ൾ അ​ട​ക്കേ​ണ്ട ഗ​തി​കേ​ടി​ലാ​യി. ആ​ളു​ക​ൾ​ക്കും എ​യ​ർ​പോ​ർ​ട്ട് ജീ​വ​ന​ക്കാ​ർ​ക്കും ആ​രോ​ഗ്യ​വ​കു​പ്പും പോ​ലീ​സും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.
ക​സ്റ്റം​സ്, എ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം മു​ൻ​ക​രു​ത​ലാ​യി വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ടാ​ക്സി ജീ​വ​ന​ക്കാ​രും മ​റ്റു ക​രാ​ർ ജീ​വ​ന​ക്കാ​രും വി​മാ​ന​ങ്ങ​ൾ നി​ർ​ത്തി​യ​തോ​ടെ തൊ​ഴി​ൽ​ര​ഹി​ത​രാ​യി.