തെ​രു​വോ​ര​ങ്ങ​ളി​ലു​ള്ള​വ​ര്‍​ക്ക് ത​ണ​ലാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം
Wednesday, March 25, 2020 10:40 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ലെ തെ​രു​വു​ക​ളി​ലും വ​ഴി​യോ​ര​ങ്ങ​ളി​ലും അ​ന്തി​യു​റ​ങ്ങു​ന്ന അ​ശ​ര​ണ​രാ​യ ആ​ളു​ക​ള്‍​ക്ക് ത​ണ​ലാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം.
കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​രം, ലി​ങ്ക് റോ​ഡ്, പാ​ള​യം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ല​യു​ന്ന 216 പേ​രെ​യാ​ണ് ഇ​തി​ന​കം സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​യ​ത്.
വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലു​ള്ള ഫി​സി​ക്ക​ല്‍ എ​ഡ്യുക്കേ​ഷ​ന്‍ കോ​ള​ജ് ഹോ​സ്റ്റ​ലി​ലും പ​ട്ടി​ക​ജാ​തി വ​കു​പ്പ് പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലി​ലു​മാ​ണ് ഇ​വ​ര്‍​ക്കു​ള്ള താ​മ​സ​സൗ​ക​ര്യം ഏ​ര്‍​പ്പാ​ടാ​ക്കി​യ​ത്.